വാക്‌സിൻ: എതിർപ്പ്​ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതിയെന്ന്​ ഹൈകോടതി 

കൊ​ച്ചി: കു​ട്ടി​ക​ൾ​ക്ക്​ മീ​സി​ൽ​സ്-​റു​ബെ​ല്ല വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​തി​നോ​ട്​ എ​തി​ർ​പ്പു​ള്ള ര​ക്ഷി​താ​ക്ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്ന്​ ഹൈ​കോ​ട​തി. സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം ജി​ല്ല ക​ല​ക്ട​റെ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. എ​തി​ർ​പ്പു​ള്ള ര​ക്ഷി​താ​ക്ക​ൾ ത​​െൻറ ഒാ​ഫി​സി​ൽ നേ​രി​െ​ട്ട​ത്തി അ​റി​യി​ക്ക​ണ​മെ​ന്ന മ​ല​പ്പു​റം ജി​ല്ല ക​ല​ക്​​ട​റു​ടെ നി​ർ​ദേ​ശം ചോ​ദ്യം​ ചെ​യ്​​ത്​ കോ​ക്കൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി.​ടി.​എ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ൽ​നി​ന്ന്​ സ്​​കൂ​ളി​ലെ കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നേ​ര​േ​ത്ത ഇ​തേ ഹ​ര​ജി​ക്കാ​ർ ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഏ​തെ​ങ്കി​ലും ര​ക്ഷി​താ​വി​ന് എ​തി​ർ​പ്പു​ണ്ടെ​ങ്കി​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​മെ​ന്നും അ​വ​രു​ടെ കു​ട്ടി​യെ വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നും അ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇൗ ​ഉ​ത്ത​ര​വ്​ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്​​താ​ണ്​ മ​ല​പ്പു​റം ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. മ​ല​പ്പു​റ​ത്തി​ന്​ പു​റ​ത്തു​നി​ന്നു​ൾ​പ്പെ​െ​ട ര​ക്ഷി​താ​ക്ക​ൾ നേ​രി​െ​ട്ട​ത്തി എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി ന​ൽ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഹൈ​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​നു​ള്ള​താ​ണ്. ര​ക്ഷി​താ​ക്ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണി​ത്. ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - Highcourt on vaccine issues-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.