തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അനുവദിച്ച ഹയർ സെക്കൻഡറികളിലും അധിക ബാച്ചുകളിലേക്കും ആവശ്യമായ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് സംബന്ധിച്ച തർക്കം തീർക്കാൻ മന്ത്രിതല ചർച്ചക്ക് കളമൊരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ധനമന്ത്രി ഡോ. തോമസ് െഎസക്കും പങ്കെടുക്കുന്ന യോഗം വൈകാതെ നടത്താനാണ് ധാരണ. തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച് നേരത്തേ പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച നിർദേശം രണ്ടു തവണ ധനവകുപ്പ് മടക്കിയിരുന്നു. 3500ൽപരം തസ്തികകൾ സൃഷ്ടിക്കാനായിരുന്നു ഇതിൽ നിർദേശം. എന്നാൽ, ഇൗ നിർദേശം 2016 ജൂലൈ 15ന് ധനവകുപ്പ് മടക്കി. അധ്യാപകരുടെ ജോലി ഭാരം വർധിപ്പിക്കണമെന്നും ഇതിനനുസൃതമായി പുതിയ നിർദേശം സമർപ്പിക്കണമെന്നും ധനവകുപ്പ് നിർദേശിച്ചു. പ്രത്യേകം യു.ഒ നോേട്ടാെടയാണ് ഫയൽ മടക്കിയത്. ജോലി ഭാരം പുതുക്കി നിശ്ചയിക്കാൻ പുതിയ മാനദണ്ഡങ്ങളും ഇതിൽ വിശദമായി നൽകിയിരുന്നു.
നിലവിൽ ആഴ്ചയിൽ ഏഴു വരെ പീരിയഡുകൾക്ക് ഒരു ജൂനിയർ തസ്തികയും 25 വരെ പീരിയഡുകൾക്ക് സീനിയർ തസ്തികയും സൃഷ്ടിക്കാം. 1-28 വരെ പീരിയഡുകൾക്ക് ഒരു സീനിയറും ഒരു ജൂനിയറും 1-56 വരെ രണ്ട് സീനിയറും ഒരു ജൂനിയറും 1 -75 വരെ മൂന്ന് സീനിയറും ഒരു ജൂനിയറും എന്ന നിലയിലും തസ്തിക നിർണയത്തിനാണ് വ്യവസ്ഥ.
എന്നാൽ, ഏഴു വരെ പീരിയഡുകൾക്ക് െഗസ്റ്റ് അധ്യാപകൻ മതിയെന്നാണ് ധനവകുപ്പ് നിർദേശിച്ചത്. 8-14 വരെ -ഒരു ജൂനിയർ അധ്യാപകൻ, 15-31 വരെ ഒരു സീനിയർ അധ്യാപകൻ, 32-45 വരെ ഒരു സീനിയറും ഒരു ജൂനിയറും, 46^-62 വരെ രണ്ട് സീനിയർ, 63-76 വരെ രണ്ട് സീനിയറും ഒരു ജൂനിയറും, 77-93 വരെ മൂന്ന് സീനിയർ, 94 -107 വരെ മൂന്ന് സീനിയറും ഒരു ജൂനിയറും എന്നിങ്ങനെയുമാണ് ധനവകുപ്പ് നിർദേശിച്ച ജോലി ഭാരം. ഇതുപ്രകാരം പുതിയ നിർദേശം നൽകാനും ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ധനവകുപ്പിെൻറ നിർദേശം നിലവിെല അധ്യാപക തസ്തികകളുടെ ജോലി ഭാരത്തെ കൂടി ബാധിക്കുമെന്ന് കണ്ട് വിദ്യാഭ്യാസ വകുപ്പ് പഴയ പ്രപ്പോസലിൽതന്നെ ഉറച്ചുനിന്നു. ഇതു വീണ്ടും ധനവകുപ്പിലേക്ക് അയച്ചെങ്കിലും ഫെബ്രുവരിയിൽ നിലപാട് ആവർത്തിച്ച് ഫയൽ രണ്ടാമതും മടക്കി. ഇതിനിടെയാണ് പുതിയ ബജറ്റിൽ ഹയർ സെക്കൻഡറിയിൽ 2500ഒാളം പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപനം വന്നത്.
ധനവകുപ്പ് നേരത്തേ ജോലി ഭാരം വർധിപ്പിച്ച് മുന്നോട്ടുവെച്ച നിർദേശം അനുസരിച്ചാണ് 2500ഒാളം തസ്തികകൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം. ഇതുസംബന്ധിച്ച് നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയാകട്ടെ ധനവകുപ്പിെൻറ നിർദേശത്തെ ശരിവെക്കുന്നതാണെന്ന വ്യാഖ്യാനവുമുണ്ടായി.
തസ്തിക സൃഷ്ടിക്കാൻ ബജറ്റിൽ നിർദേശം വന്നതോടെയാണ് തർക്കം തീർക്കാൻ രണ്ടു മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഉന്നതതല യോഗം നടത്താൻ തീരുമാനിച്ചത്. തീയതി ഉടൻ തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
കുറഞ്ഞ എണ്ണം പീരിയഡുകൾക്കു പോലും ജൂനിയർ അധ്യാപക തസ്തിക സൃഷ്ടിക്കുന്ന അവസ്ഥ മാറണം എന്ന നിലപാട് വിദ്യാഭ്യാസ വകുപ്പിനും ഉണ്ട്. നിലവിൽ 15 മുതൽ 25 വരെ പീരിയഡുകൾക്ക് ഒരു സീനിയർ തസ്തിക സൃഷ്ടിക്കാം. ഇതിനു ശേഷം മൂന്ന് പീരിയഡുകൾ കൂടി വന്നാൽ ഒരു ജൂനിയർ തസ്തിക കൂടി സൃഷ്ടിക്കാൻ നിലവിൽ വ്യവസ്ഥയുള്ളത് വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്നാണ് വിമർശനം. ഇതു നിയമവിരുദ്ധമാണെന്നാണ് നേരത്തേ ധനവകുപ്പ് ചൂണ്ടിക്കാട്ടിയത്. മാത്രവുമല്ല, നേരത്തേ പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂർ ആയിരുന്നത് ഇപ്പോൾ 40 മിനിറ്റ് ആയി കുറച്ചതും ജോലി ഭാരം നിശ്ചയിക്കുന്നതിൽ പരിഗണിച്ചിട്ടില്ലെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.