തിരുവനന്തപുരം: ഒമ്പത് ഐ.പി.എസുകാരെ സ്ഥലംമാറ്റിയും ഏഴു പേർക്ക് സ്ഥാനക്കയറ്റം നൽകിയും വി.ഐ.പി സുരക്ഷ വിഭാഗം ഡെപ്യൂട്ടി കമീഷണർ ജി. ജയ്ദേവിന് റെയിൽവേ പൊലീസ് എസ്.പിയുടെ അധിക ചുമതല നൽകിയും ആഭ്യന്തര വകുപ്പിൽ അഴിച്ചുപണി.
റെയിൽവേ എസ്.പി കെ.എസ്. ഗോപകുമാറിനെ സാമ്പത്തിക കുറ്റകൃത്യവിഭാഗം (തിരുനന്തപുരം റേഞ്ച്) എസ്.പിയായി നിയോഗിച്ചു. കേരള പൊലീസ് അക്കാദമി അസി.ഡയറക്ടർ (അഡ്മിനിട്രേഷൻ) ആർ. സുനീഷ് കുമാറിനെ വനിത-ശിശു സെൽ എ.ഐ.ജിയായി നിയമിച്ചു. ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് ഐശ്വര്യ ഡോഗ്രയെ പൊലീസ് അക്കാദമി അസി.ഡയറക്ടർ (അഡ്മിനിട്രേഷൻ) ആയും കേരള ആംഡ് വനിത പൊലീസ് ബറ്റാലിയൻ കമാൻഡന്റ് എൻ. അബ്ദുൽ റഷീദിനെ ദക്ഷിണമേഖല ട്രാഫിക് എസ്.പിയായും ദക്ഷിണമേഖല വിജിലൻസ് എസ്.പി ആർ. ജയശങ്കറിനെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂനിറ്റ് -നാല് എസ്.പിയായും നിയമിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂനിറ്റ് -ഒന്ന് എസ്.പി വി. സുനിൽകുമാറിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്, സപ്ലൈകോ വിജിലൻസ് എസ്.പിയായാണ് നിയമനം.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂനിറ്റ് -നാല് എസ്.പി കെ.കെ. അജിയെ ദക്ഷിണമേഖല വിജിലൻസ് എസ്.പിയായി നിയോഗിച്ചു. വനിത-ശിശു സെൽ എ.ഐ.ജി ആയിരുന്ന എ.എസ് രാജുവിനെ തൃശൂർ ക്രൈംബ്രാഞ്ച് എസ്.പിയായും ആർ.ആർ.ആർ.എഫ് കമാൻഡന്റ് കെ.ഇ. ബൈജുവിനെ പൊലീസ് അക്കാദമി അസി.ഡയറക്ടർ (ട്രെയിനിങ്) വിഭാഗത്തിലേക്കും മാറ്റി.
സ്ഥാനക്കയറ്റം ലഭിച്ച ബി.വി. വിജയഭാരത് റെഡ്ഢിയെ ടെലികോം എസ്.പിയായും ടി. ഫറാസിനെ ആർ.ആർ.ആർ.എഫ് കമാൻഡന്റായും തപോഷ് ബസുമതാരിയെ സ്പെഷൽ ഓപറേഷൻ ഗ്രൂപ് എസ്.പിയായും ഷാഹുൽ ഹമീദിനെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റായും നകുൽ രാജേന്ദ്ര ദേശ്മുഖിനെ കേരള ആംഡ് വനിത പൊലീസ് ബറ്റാലിയൻ കമാൻഡന്റായും കെ. പവിത്രനെ കേരള ആംഡ് പൊലീസ് -നാല് ബറ്റാലിയൻ കമാൻഡന്റായും ജുവനപുഡി മഹേഷിനെ കെ.എ.പി അഞ്ച് ബറ്റാലിയൻ കമാൻഡന്റായും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.