മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് പ്രശസ്ത സാമൂഹിക പ്രവർത്തക ശബ്നം ഹാഷ്മി. മലപ്പുറത്ത് യുക്തിവാദി സംഘം സംഘടിപ്പിച്ച സെമിനാറിൽ സംബന്ധിക്കാനെത്തിയ അവർ ‘മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ഗുജറാത്തിൽ ആറുമാസത്തോളം രാഹുലും സംഘവും നടത്തിയ പരിശ്രമം വലുതായിരുന്നു. ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹത്തിന്. രാജ്യത്ത് എല്ലായിടത്തും വേരുകളുള്ള ഏക മതേതര രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ്. 2019ലെ തെരഞ്ഞെടുപ്പിൽ ഫാഷിസത്തെ നേരിടുന്നതിൽ അവർക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും ശബ്നം ഹാഷ്മി പറഞ്ഞു.
ഗുജറാത്തിെൻറ മനസ്സ് ഇപ്പോൾ മതേതരമാണ്. ജനം വർഗീയതയുടെ ആപത്ത് തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ഇതിെൻറ സൂചനയാണ്. മോദിയോടുള്ള അന്ധമായ ആരാധനയിൽ മാറ്റം വന്നു. നോട്ടുപിൻവലിക്കലും ജി.എസ്.ടിയും ബി.ജെ.പിക്ക് തിരിച്ചടിയായി. മാധ്യമങ്ങളുടെ നിയന്ത്രണംപോലും ആർ.എസ്.എസിെൻറ കൈകളിലാണ്. മോദിയുടെ അരുതായ്മകൾ മാധ്യമങ്ങൾക്ക് വിഷയമല്ല.
ചില ഭാഗങ്ങളിൽ മുസ്ലിം മതമൗലികവാദ ഗ്രൂപ്പുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ, ആർ.എസ്.എസ് ഉയർത്തുന്ന ഭീഷണി രാജ്യത്തിെൻറ തകർച്ചക്കുതന്നെ വഴിവെക്കും. ഗൗരവം മനസ്സിലാക്കി മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഉണർന്നുപ്രവർത്തിക്കണമെന്നും ശബ്നം ഹാഷ്മി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.