പത്തനംതിട്ട: ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരെ മർദിച്ചു. ഇതരസംസ്ഥാനക്കാരിയായ സ്ത്രീ അടക്കം നാലു പേർക്കാണ് മർദനത്തിൽ പരിക്കേറ്റത്.
പത്തംതിട്ട നഗരത്തിലെ സെന്‍റ് പീറ്റേഴ്സ് ജങ്ഷനിൽ പ്രവർത്തിക്കുന്ന കടയിൽ ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്.
ഭക്ഷണം ഓർഡർ ചെയ്ത് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഉടൻ ഭക്ഷണം വേണമെന്ന് സംഘം ആവശ്യപ്പെട്ടു. വൈകുമെന്ന് ജീവനക്കാർ അറിയിച്ചപ്പോൾ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഹോട്ടൽ നടത്തിപ്പുകാരനായ ഗീവർഗീസിനെയാണ് ആദ്യം ആക്രമിച്ചത്. പിന്നീട് ജീവനക്കാരായ സോമൻ ബർമൻ, പൂർണി ബർമൻ, നിധിൻ ബർമൻ എന്നിവരെയും ആക്രമിച്ചു.
പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ സ്ത്രീയുടെ കേൾവിക്ക് തകരാർ സംഭവിച്ചുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.