അന്വേഷണം നടത്താതെ ഒരാളെ തീവ്രവാദിയെന്ന് എങ്ങനെ വിളിക്കും -ഡി.കെ ശിവകുമാർ

ബംഗളൂരു: മംഗളൂരു സ്ഫോടനത്തിൽ പ്രതികരണവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. സംഭവത്തിൽ അന്വേഷണം നടത്താതെ ഒരാളെ തീവ്രവാദിയെന്ന് എങ്ങനെ വിളിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ആരാണ് ഈ തീവ്രവാദികൾ, എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്, അന്വേഷണം നടത്താതെ എങ്ങനെയാണ് അവരെ തീവ്രവാദികളെന്ന് വിളിക്കുകയെന്നും ശിവകുമാർ ചോദിച്ചു.

ചിലർ തെറ്റ് ചെയ്തിരിക്കാം, എന്നാൽ സംഭവം മറ്റൊരു രീതിയിലാണ് വ്യഖ്യാനിക്കപ്പെടുന്നത്. ബി.ജെ.പി സംഭവത്തെ വോട്ടുകൾ ആകർഷിക്കാനാണ് ഉപയോഗിക്കുന്നത്. കൂടുതൽ വോട്ട് നേടാനുള്ള തന്ത്രം മാത്രമാണ് ബി.ജെ.പിക്കിത്. ഇത്തരമൊരു പരീക്ഷണം ആരും നടത്തിയിട്ടില്ല. ചരിത്രത്തിൽ തന്നെ ഇത് നാണക്കേടാണെന്നും ശിവകുമാർ പറഞ്ഞു.

അതേസമയം, ഡി.കെ ശിവകുമാറിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി വക്താവ് എസ്.പ്രകാശ് രംഗത്തെത്തി. ആരാണ് തീവ്രവാദിയെന്ന് പൊലീസ് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. വർഷങ്ങളായി മന്ത്രിയായിരിന്നിട്ടും അടിസ്ഥാനപരമായ ഈ കാര്യം ഡി.കെ ശിവകുമാറിന് അറിയില്ലേ. തീവ്രവാദ പ്രവർത്തനത്തിൽ ഉൾപ്പെട്ടയാളെ പിന്തുണക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ‘How can you call anyone terrorist without probe?’ DK Shivakumar on Mangaluru blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.