പൊന്നാനി: അഴിമുഖത്തിന് കുറുകെ ഹൗറ മോഡൽ തൂക്കുപാലം നിർമാണം പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് വീതികൂട്ടാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി ഹാർബർ മുതൽ ആനപ്പടി വരെ റോഡ് 14 മീറ്ററായി വികസിപ്പിക്കാനുള്ള സർവേക്കാണ് തുടക്കംകുറിച്ചത്.
ചിലയിടങ്ങളിൽ ആവശ്യത്തിന് റോഡുണ്ടെങ്കിലും പലയിടത്തും ഭൂമി ഏറ്റെടുക്കേണ്ടിവരും. കോടതിപ്പടി മുതൽ താലൂക്ക് ആശുപത്രി വരെയാണ് സ്ഥലം ഏറ്റെടുക്കുക. ഇതിന് മുന്നോടിയായാണ് കിഫ്ബി വിഭാഗം സർവേ നടത്തുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നാനിയിൽ സെന്റിന് രണ്ട് ലക്ഷം രൂപയും പുറത്തൂർ ഭാഗത്ത് ഒരു ലക്ഷം രൂപയും നൽകാനാണ് പ്രാഥമിക ധാരണ. കൂടാതെ, കെട്ടിടത്തിനും മരങ്ങൾക്കും വില നൽകും.
പൊന്നാനി ഭാഗത്ത് 5.37 ഏക്കറും തിരൂർ ഭാഗത്ത് മൂന്നര ഏക്കറും ഭൂമിയാണ് ഏറ്റെടുക്കുക. പടിഞ്ഞാറെക്കരയിൽ പാർക്കിന് സമീപത്തുനിന്നാണ് അപ്രോച്ച് റോഡ് ആരംഭിക്കുക. തീരദേശ ഇടനാഴിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.