തിരുവനന്തപുരം: ഈ മാസം 23ന് പി.എസ്.സി നിശ്ചയിച്ചിരിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (അറബിക്) പരീക്ഷയുടെ സമയം മാറ്റണമെന്ന് ഉദ്യോഗാർഥികൾ. വെള്ളിയാഴ്ച രാവിലെ 11.15 മുതൽ ഉച്ചക്ക് 1.45 വരെയാണ് ആയിരക്കണക്കിന് മുസ്ലിം ഉദ്യോഗാർഥികൾ എഴുതുന്ന ഓൺലൈൻ പരീക്ഷയുടെ സമയം പി.എസ്.സി നിശ്ചയിച്ചിരിക്കുന്നത്. ഇസ്ലാം മതവിശ്വാസികൾക്ക് വളരെ പ്രാധാന്യമേറിയ ജുമുഅ നമസ്കാര സമയത്ത് നടക്കുന്ന ഓൺലൈൻ പരീക്ഷ ഉദ്യോഗാർഥികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്നാണ് പരാതി.
ഇതുസംബന്ധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കേരള പി.എസ്.സിക്ക് ഇ-മെയിൽ മുഖേന പരാതി നൽകി. പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ ഈ വിഷയം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ആവർത്തിക്കപ്പെടുന്നത് നിരാശജനകമാണെന്ന് സോളിഡാരിറ്റി കേരള ജനറൽ സെക്രട്ടറി കെ.പി. തൗഫീക്ക് പറഞ്ഞു. അതേസമയം പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പരിശോധിക്കുമെന്നും പി.എസ്.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.