തൃശൂർ: ദുൈബ മനുഷ്യക്കടത്ത് കേസിൽ നിരപരാധിയായ മകനെ പ്രതിയാക്കി സി.ബി.ഐ പീഡിപ്പിക്കുന്നതായി പിതാവ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ചാഴൂര്‍ വലിയകത്ത് സിറാജിെൻറ പിതാവ് സെയ്തുവാണ് ആരോപണം ഉന്നയിച്ചത്. കേസിൽ 11-ാം പ്രതിയാണ് സിറാജ്.
2012ല്‍ പരിചയപ്പെട്ട സേതുലാല്‍ എന്നയാളാണ് സിറാജിനെ ചതിച്ചത്. ചെറിയ ജോലി ഏൽപിക്കുന്നുവെന്ന വ്യാജേന സേതുലാല്‍ ഡല്‍ഹി വിമാനത്താവളത്തിലേക്ക് സിറാജിനെ അയച്ചു. പെണ്‍വാണിഭസംഘം നടത്തിയ കരുനീക്കത്തില്‍ സിറാജ് പെടുകയായിരുന്നു. പിന്നീട് സംഘം പിടിയിലായി. സിറാജിനെതിരെയും കേസും പൊലീസ് ഭീഷണിയും വന്നു. പ്രശ്നങ്ങള്‍ ഒതുങ്ങിയെന്ന് കരുതി സിറാജ് ഖത്തറിലേക്ക് പോയശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ഖത്തറിൽനിന്ന് തിരിച്ചുവരേവ മുംബൈയില്‍ വെച്ച് അറസ്റ്റിലായി. കേസിലെ പ്രധാന കണ്ണി അറസ്റ്റിലായെന്ന് സി.ബി.ഐ വാര്‍ത്ത പ്രചരിപ്പിച്ചു. പാസ്പോര്‍ട്ട് പൊലീസ് പിടിച്ചുവെച്ചു. വിസ റദ്ദാക്കി. വിദേശത്തേക്ക് തിരിച്ചുപോകാൻ കഴിയാതിരുന്നതോടെ ലക്ഷങ്ങളുടെ കടബാധ്യതയുമായി.
കേസിൽ നെടുമ്പാശ്ശേരി എമിഗ്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പലരെയും വെറുതെവിട്ടു. കേസ് നടത്തിപ്പിന് പണമോ, കയറിക്കിടക്കാന്‍ വീടോ ഇല്ല. കുടുംബം ആത്മഹത്യയുടെ വക്കിലാണ്. എല്ലാം തുറന്നുപറഞ്ഞതിെൻറ പേരില്‍ സിറാജിെൻറ ജീവന് ഭീഷണിയുണ്ട്. ആരും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.