തിരുവനന്തപുരം: മനപ്പൂർവം ആക്ഷേപിക്കുകയും ഇത് തെറ്റാണെന്ന് ചുണ്ടിക്കാണിച്ചാൽ തിരുത്താതെ കണ്ണടക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ നിലപാട് ശുദ്ധ ഭീരുത്വമാണെന്ന് മന്ത്രി ജി.സുധാകരൻ. ബ്രേക്കിങ് ന്യൂസുകളുടെ വലിയൊരു രക്തസാക്ഷിയാണ് താൻ. പലർക്കും പറയുന്നതിെൻറ അർഥം തിരിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ്ബിൽ നടന്ന കെ.വിജയരാഘവൻ സ്മാരക പുരസ്കാരദാനച്ചടങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാനേജ്െമൻറിനെ സുഖിപ്പിക്കാൻ നിർദാക്ഷിണ്യം വാർത്തകളെഴുതുകയാണ് ഒരു കൂട്ടർ. സാമ്പത്തിക താത്പര്യത്തിന് വേണ്ടി മാധ്യമ സ്വതന്ത്ര്യം അടിയറവ് വെക്കുകയാണ്. കൂടുതൽ കാശ് കിട്ടുന്ന മാധ്യമങ്ങളിലേക്ക് ചാടാനും മടിയില്ലാത്ത കാലമാണിന്ന്. മാധ്യമങ്ങൾ വിചാരിച്ചാൽ കേരളത്തിെൻറ പകുതി പ്രശ്നങ്ങൾപരിഹരിക്കാൻ കഴിയും.
സാമൂഹ്യമാധമങ്ങൾ ഏറെ സ്വാധീനമുണ്ടിന്ന്. പക്ഷേ ഇത് ദുസ്വാധീനമാക്കി മാറ്റാനാണ് ശ്രമം. ഇത്തരം മാധ്യമങ്ങളും കുത്തകകകളുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ വിപ്ലവങ്ങൾ സൃഷ്ടിക്കാെമന്നത് തെറ്റായ ധാരണയാണ്. മുല്ലപ്പൂ വിപ്ലവമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ അഗാതമായ വേരോ സ്ഥായിയായ നിലനിൽേപ്പാ ഉള്ളതായിരുന്നില്ല.
സ്വമ്രാജ്യത്വ കുത്തകകൾ കലാമേഖല കയ്യടക്കുന്നതിനെ കയ്യടിച്ച് പ്രോത്സഹിപ്പിക്കുകയാണെല്ലാവരും കുത്തക വത്കരണം സമ്പത്തിലും അധികാരത്തിലും മാത്രമല്ല, കലയിലും സംഭവിച്ചിരിക്കുന്നു. കേരളത്തിൽ കോൺഗ്രസിസിനും മുസ്ലിംലീഗിനുമെല്ലാം ഉള്ളിൽ ഇടത് മനസ്സുള്ളവരുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.