കേരളത്തിൽ തൂക്കുസഭ; ഇനിയും ഉമ്മൻചാണ്ടിയെ അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ല -പി.സി ജോർജ്​

കോട്ടയം: കേരളത്തിൽ തൂക്കുമന്ത്രിസഭ അധികാരത്തിലെത്തുമെന്ന്​ പി.സി ജോർജ്​ എം.എൽ.എ. പൂഞ്ഞാറിന്‍റെ ശക്​തി മന്ത്രിസഭ രൂപീകരിക്കു​േമ്പാൾ ബോധ്യപ്പെടുത്തും. ബി.ജെ.പി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ്​ പറഞ്ഞു.

ഉമ്മൻചാണ്ടിക്കെതിരെ പ്രസ്​താവന നടത്തിയത്​ അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻചാണ്ടിയെ അപമാനിക്കാനില്ല. രമേശ്​ ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്നാണ്​ തന്നെ ​വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ​യു.ഡി.എഫിലേക്ക്​ പോകാൻ പി.സി.ജോർജ്​ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. എൽ.ഡി.എഫും ജോർജിനെ തഴഞ്ഞിരുന്നു.

Tags:    
News Summary - I do not intend to insult Oommen Chandy yet - PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.