കോട്ടയം: ഇബ്രാഹീംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം സര്‍ക്കാറിന് തിരിച്ചടിയാകുമെന്ന് ഉമ്മൻ ചാണ്ടി. കേസ് രാഷ്ട്രീയപ്രേരിതമാണ്. സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് അറസ്റ്റ്. പാലത്തിെൻറ 30 ശതമാനം പണികൾ എല്‍.ഡി.എഫ് സര്‍ക്കാറാണ് പൂർത്തീകരിച്ചത്. അതിലെ അപാകതക്ക് ആര്് മറുപടി പറയും. പാലത്തിെൻറ മുകളിലെ കോണ്‍ക്രീറ്റ് ഇളകിയെന്നാണ് ആദ്യപരാതി. ഇത് എല്‍.ഡി.എഫ് സര്‍ക്കാറാണ് പണിതത്. മൊബിലൈസേഷൻ അഡ്വാന്‍സ് പലിശസഹിതം സർക്കാറിന് തിരിച്ചുകിട്ടി. പാലം പണിത കമ്പനി അഴിമതി നടത്തിയെങ്കിൽ കോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്തിനാണ് വീണ്ടും അവർക്ക് കൊടുത്തത്. അഴിമതിയും വീഴ്ചയും വരുത്തിയെങ്കില്‍ കരിമ്പട്ടികയിൽപെടുത്തണ്ടേ - അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.