കൊച്ചി: െഎസ്ക്രീം കേസ് അട്ടിമറിച്ചെന്ന കെ.എ. റഉൗഫിെൻറ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ നടപടികൾ കോടതി അവസാനിപ്പിച്ചതിനെതിരെ മുൻ മുഖ്യ മന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ റിവിഷൻ ഹരജി കേൾക്കുന്നതിൽനിന്ന് നിലവിലെ സിംഗിൾബെഞ്ച് പിന്മാറി. ജസ്റ്റിസ് ബി. സുധീന്ദ്രകുമാറാണ് വെള്ളിയാഴ്ച പിന്മാറിയത്. ഇനി ഹരജി മെറ്റാരു ബെഞ്ച് മുമ്പാകെയാവും എത്തുക. ജസ്റ്റിസുമാരായ അലക്സാണ്ടര്‍ തോമസും വി. രാജാ വിജയരാഘവനും സുനില്തോമസും കേസ് കേള്‍ക്കുന്നതില്‍നിന്ന് നേരത്തേ പിന്മാറിയിരുന്നു.
കെ.എ. റഊഫിെൻറ വെളിപ്പെടുത്തലിനെ തുടർന്ന് 2011 ജനുവരി 30ന് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തെങ്കിലും ബന്ധപ്പെട്ട രേഖകളും തെളിവുകളും പരിശോധിച്ച അന്വേഷണ സംഘം അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അപേക്ഷ കോടതി അനുവദിച്ചതിനെതിരെയാണ് വി.എസിെൻറ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.