തൃശൂർ: അവധിയെടുക്കാതെ കുടുംബശ്രീ ജീവനക്കാർ വനിതാ മതിലിൽ പങ്കെടുത്താൽ കോൺഗ്രസ് ചെറുക്കുമെന്നും, നിയമനടപടി സ ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന മുല്ലപ്പള്ളി.
വനിതാ മതിൽ എന്തിനെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാത്ത സർക്കാർ നടത്തുന്ന വനിതാ മതിൽ പ്രഹസനമാണ്. സ്ത്രീ സംരക്ഷണത്തെ കുറിച്ച് പറയാൻ സി.പി.എമ്മിന് ധാർമ്മിക അവകാശമില്ല. സ്ത്രീ പീഡനക്കേസുകളിൽ ഒരു ഭാഗത്ത് സി.പി.എം നേതാക്കളാണ് പ്രതികളാകുന്നത്. പി.കെ.ശശിക്കെതിരായ പീഡനാരോപണത്തിൽ പരാതിക്കാരിക്ക് നീതി ലഭിച്ചില്ല. സർക്കാർ പരാജയത്തിെൻറ പടുകുഴിയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പുനഃസംഘടന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുനഃസംഘടനയുണ്ടാകും. ഭാരവാഹികളുടെ എണ്ണം കുറക്കണമെന്നാണ് തൻറെ വ്യക്തിപരമായ അഭിപ്രായമെന്നും മുല്ലപ്പള്ളി ചോദ്യത്തിനുത്തരമായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.