തിരുവനന്തപുരം: താൻ എന്തെങ്കിലും എഴുതി കൊടുത്തിട്ടുണ്ടെങ്കിൽ പി.സി ജോർജ് പുറത്തുവിടട്ടെ എന്ന് സ്വർണക്കടക്ക് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്‍റെ അഭിമുഖത്തിന് ശേഷം പി.സി ജോർജ് അടക്കം നിരവധി പേർ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.
താൻ പറഞ്ഞ കാര്യങ്ങൾ സരിത നായർ അടക്കമുള്ളവർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സരിതയും താനും ഒരുമിച്ച് ജയിലിൽ ഉണ്ടായിരുന്നു. അവരോട് ഹലോ എന്ന് പോലും പറഞ്ഞിട്ടില്ല. അവരെ തനിക്ക് പരിചയമില്ലെന്നും സ്വപ്ന വ്യക്തമാക്കി.
ഏതെങ്കിലും കുടുംബത്തെ കുറിച്ചല്ല പിണറായി വിജയൻ, കമല, വീണ, എം. ശിവശങ്കർ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ തുടങ്ങിയ കുറേ വ്യക്തികളെ കുറിച്ചാണ് താൻ പറയുന്നത്. തന്‍റെ കേസിനെ കുറിച്ചും കേസിൽ ഉൾപ്പെട്ട വ്യക്തികളെയും അവരുടെ പങ്കിനെയും കുറിച്ചുമാണ് പറയുന്നത്.
തന്‍റെ പ്രതികരണങ്ങൾ ആരുടെയെങ്കിലും കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തനിക്കറിയേണ്ട കാര്യമില്ല. ആരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് എന്‍റെ വിഷയമല്ല. തനിക്ക് യാതൊരു വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ അജണ്ടകളില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.