അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ വീടിനുള്ളിൽ കയറിയ ചീങ്കണ്ണിയെ വനപാലകർ പുഴയിലേക്ക് വിട്ടു.
വെള്ളച്ചാട്ടത്തിന് സമീപത്തെ വഴിയിലുള്ള തച്ചിയത്ത് സാബു എന്ന ആളുടെ വീട്ടിലാണ് വന്നത്. ബുധനാഴ്ച പുലർച്ചെ 5 മണിയോടെ വീടിനുള്ളിൽ ചീങ്കണ്ണിയെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. വനപാലകർ എത്തി നാട്ടുകാരുടെ സഹായത്തോടെ അതിനെ പിടികൂടി പുഴയിലേക്ക് തുറന്നു വിട്ടു.
വനമേഖലയായതിനാൽ ഇവിടെ ആനയും മാനും പുലിയുമൊക്കെയുണ്ടെങ്കിലും ചീങ്കണ്ണിയുടെ സാന്നിധ്യം പരിഭ്രാന്തി പരത്തുന്നുണ്ട്. പ്രത്യേകിച്ച് വിനോദ സഞ്ചാരികൾ ധാരാളമായി പുഴയിലേക്കിറങ്ങുന്ന മേഖലയാണിത്. എന്നാൽ, നേരത്തെ അപൂർവ്വമായി ഇവിടെ ചീങ്കണ്ണിയെ കണ്ടിട്ടുണ്ട്. പക്ഷേ ആരെയും ഉപദ്രവിച്ചതായി ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് കാലത്ത് ലോക്ഡൗണിനെ തുടർന്ന് ആനമല റോഡിൽ ഗതാഗതം കുറഞ്ഞതോടെ രാത്രിയിൽ പ്രത്യക്ഷപ്പെട്ട ചീങ്കണ്ണിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.