കോഴിക്കോട് : സർക്കാർ സ്ഥാപനങ്ങളും ഓഫിസുകളും മര്യാപുരം ഐ.ടി.ഐ.യിലെ പ്രൊഡഷൻ യൂനിറ്റിൽ ഉണ്ടാക്കുന്ന മരഫർണിച്ചറുകൾ വാങ്ങുന്നതിന് സ്റ്റോർ പർച്ചേഴ്സ് നിബന്ധനകളിൽ ഇളവ് നൽകി ഉത്തരവ്. പട്ടികജാതി-വർഗ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ, എം.ആർ.എസുകൾ, ഐ.ടി.ഐകൾ, ബന്ധപ്പെട്ട മറ്റ് ഓഫിസുകൾ എന്നിവിടങ്ങളിൽ വേണ്ടിവരുന്ന തടി ഫർണിച്ചറുകൾ മറ്റ് ഏജൻസികളിൽ നിന്നും വാങ്ങുന്നതിന് പകരം ഐ.ടി.ഐ പ്രൊഡക്ഷൻ യൂനിറ്റുകളിൽ നിന്ന് വാങ്ങണമെന്നാണ് നിർദേശം.
സമാന ഉല്പന്നങ്ങൾക്ക് പൊതുവിപണിയിലുള്ള വിലയുടെ ഏറ്റവും താഴ്ന്ന നിരക്കിൽ ടെണ്ടർ കൂടാതെ സംഭരിക്കുന്നതിനാണ് ഉത്തരവ്. ഒരു വർഷത്തേക്കാണ് അനുമതി നൽകിയത്. ഐ.ടി.ഐയിലെ മര ഫർണിച്ചറുകൾ സർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും നേരിട്ട് വാങ്ങുന്നതിനാവശ്യമായ അനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടുന്നു.
പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐ.ടി.ഐ യൂനിറ്റ്. കേന്ദ്ര സർക്കരിൽനിന്ന് ലഭിച്ച 2.5 കോടി രൂപയുടെ വായ്പ തിരികെ അടയ്ക്കുന്നതിന് സ്വാപനത്തിൽ ജനറേഷൻ പദ്ധതികൾ ആരംഭിക്കേണ്ടതുണ്ട്.
അതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മന്റെ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫർണിച്ചർ പ്രൊഡക്ഷൻ യൂനിറ്റ് ആരംഭിച്ചത്. ഫർണിച്ചറുകൾ പട്ടികജാതി -വർഗ വകുപ്പിന്റെ സ്ഥാപനത്തിൽ നിന്ന് വാങ്ങിയാൽ ഐടി.ഐയിലെ
പ്രൊഡക്ഷൻ യൂനിറ്റിന് വരമാനമാർഗമാകും. അതോടൊപ്പം ഐ.ടി.ഐ.യിലെ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനത്തിനുള്ള അവസരവും ലഭിക്കും. വൻതോതിലുള്ള ഉൽപാദനം യൂനിറ്റിന്റെ കാര്യക്ഷമത വർധിപ്പിക്കും. ഉൽപന്നങ്ങളുടെ ചെലവ് താരതമ്യേന കുറയ്ക്കാനും കാരണമാകുന്ന് ഡയറക്ടർ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.