തിരുവനന്തപുരം: ആഗസ്റ്റിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതൽ പേരും പ്രമേഹരോഗികളെന്ന് ആരോഗ്യവകുപ്പിെൻറ ഡെത്ത് ഒാഡിറ്റ് റിപ്പോർട്ട്.
223 മരണങ്ങളാണ് ആഗസ്റ്റിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 120ഉം പ്രമേഹ ബാധിതരാണ്. 116 പേർക്ക് ഉയർന്ന രക്തസമ്മർദം. 15 േപർ കാൻസർ രോഗികളാണ്. അഞ്ചുപേർ കിടപ്പുരോഗികളായിരുന്നു. മറ്റ് അസുഖങ്ങളൊന്നുമില്ലാതിരുന്ന രണ്ട് പേരാണ് ആഗസ്റ്റിൽ മരിച്ചത്.
252 മരണങ്ങളിൽ 20 എണ്ണത്തിലെ മരണകാരണം കോവിഡല്ലെന്ന് കണ്ടെത്തി. ഒമ്പത് പേരുടെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല.
ആഗസ്റ്റിലെ കോവിഡ് മരണങ്ങളിൽ 24 ശതമാനം കോവിഡ് മരണങ്ങൾക്കും കാരണം റിവേഴ്സ് ക്വാറൻറീൻ പരാജയപ്പെട്ടതാണെന്ന് ഡെത്ത് ഒാഡിറ്റ് റിപ്പോർട്ട്. റിവേഴ്സ് ക്വാറൻറീൻ കൂടുതൽ ശക്തമാക്കിയാൽ മരണനിരക്ക് കുറക്കാനാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.