കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സി.പി.എം മന്ത്രി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഒളിവിലുള്ള പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് സി.പി.എം മന്ത്രി. കേസിൽ പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ മുൻ ഭരണ സമിതി അംഗം അമ്പിളി മഹേഷി​െൻറ മകളുടെ വിവാഹ സൽക്കാരത്തിലാണ് കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും സി.പി.എം സംസ്ഥാന ആക്​ടിങ്​ സെക്രട്ടറിയുടെ ഭാര്യയുമായ ഡോ. ആർ. ബിന്ദു പങ്കെടുത്തത്. വര​െൻറ മുരിയാടിലെ വീട്ടിലെ സൽക്കാര ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.

പ്രതിയുടെ മകളോട് ചേർന്നിരുന്ന് ഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്. കരുവന്നൂർ തട്ടിപ്പിൽ പാർട്ടി നിലപാടുകളോട് ഇടഞ്ഞു നിൽക്കുന്ന വിഭാഗം മന്ത്രി പങ്കെടുത്തത് വിവാദമാക്കിയിട്ടുണ്ട്.

പാർട്ടിയെ അപമാനിച്ചും നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയ തട്ടിപ്പുകാരോട് ഇപ്പോഴും പാർട്ടി നേതാക്കൾ പിന്തുണ നൽകുന്നതായി പ്രവർത്തകർ ആരോപിക്കുന്നു. പാർട്ടി പ്രവർത്തകരായ വരന്റെ കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് പോയതെന്നാണ് വിശദീകരണം.

ബാങ്കിൽ തട്ടിപ്പിന് കൂട്ടുനിന്നെന്ന് കണ്ടെത്തിയാണ് അമ്പിളി മഹേഷ് ഉൾപ്പടെ 11 ഭരണസമിതിയംഗങ്ങളെ പ്രതി ചേർത്തത്. ഇവരിൽ അമ്പിളി മഹേഷ് ഉൾപ്പടെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.

Tags:    
News Summary - In the Karuvannur bank fraud case The CPM minister attended the wedding of the accused's daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.