ഭാര്യയുടെ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ താൻ വേട്ടയാടപ്പെട്ടുവെന്ന് എ.കെ ബാലന്‍

പാലക്കാട്: ഭാര്യയുടെ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ തന്നെ വേട്ടയാടിയെന്ന് മന്ത്രി എ.കെ ബാലന്‍. പാലക്കാട് ജില്ലയിലെ തന്‍റെ സ്വാധീനം ഇല്ലാതാക്കാൻ ഒരു കേന്ദ്രത്തിൽ നിന്നാണ് വാർത്തകൾ പടച്ചുവിട്ടത്.

ഇവിടെ എനിക്കെതിരെ പ്രകടനം ഒന്നും ഉണ്ടായിട്ടില്ല. എന്നിട്ടും കുറ്റ്യാടിയിലും പൊന്നാനിയിലും ഉണ്ടായതിന് സമാനമായി ഇവിടെ പ്രതിഷേധമുണ്ടായി എന്നാണ് വാർത്ത കൊടുത്തത്.

ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന് എന്‍റെ മനസിലുണ്ടായിരുന്നില്ല. തന്‍റെ സ്വാധീനം ഇല്ലാതാക്കാൻ ആര് വിചാരിച്ചാലും നടക്കില്ല. തീരുമാനിക്കാത്ത സ്ഥാനാർഥികളെ സംബന്ധിച്ച് വാർത്തകൾ പടച്ചുവിടുകയായിരുന്നു. പത്രക്കാരെ ഭയന്ന് പിൻമാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ.

പ്രതിഷേധക്കാർ പാഠം പഠിക്കുമെന്നും ബാലൻ കൂട്ടിച്ചേർത്തു. പാലക്കാട് ജില്ലയിലെ എല്ലാ എല്‍.ഡി.എഫ് സ്ഥാനാർഥികളും വിജയിക്കും. പാലക്കാട് സ്ഥാനാര്‍ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് അസംബന്ധമാണ് വാർത്തകളായി വന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - In the name of the wife's candidacy AK Balan says he was hunted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.