തിരുവനന്തപുരം നഗരത്തിൽ രാത്രി വെളുക്കുവോളം സ്പെഷ്യൽ സ്‌ക്വാഡി​െൻറ വൻ ലഹരിവേട്ട

തിരുവനന്തപുരം: നഗരത്തിൽ രാത്രി വെളുക്കുവോളം എക്സൈസ് എൻഫോസ്‌മെൻറ് ആൻറ് ആൻറി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡി​െൻറ സ്പെഷ്യൽ സ്‌ക്വാഡി​െൻറ വൻ ലഹരിവേട്ട. ഇന്നലെ രാത്രി ഏഴ് മണിമുതൽ വെളുപ്പിന് രണ്ട് മണി വരെയാണ് നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ പരിശോധന നടന്നത്. ഇതിനിടെ, നിരവധി യുവാക്കളിൽ നിന്നും എം.ഡി.എം.എ പിടികൂടി. ശാസ്ത്തമംഗലത്തെ ഐസ്ക്രീം പാർലറിൽ വെച്ച് പാങ്ങോട് മകയിരം വീട്ടിൽ ശ്രീജിത്ത്‌ വേറ്റിക്കോണം(31), അമ്പാടിഹൗസിൽ രാഹുൽ(29) എന്നിവരിൽ നിന്നും 109.5ഗ്രാം എം.ഡി.എം.എ പിടികൂടി. വൻ തോതിൽ ഇത്തരത്തിലുള്ള രാസവസ്തു കൈവശം വെച്ചു വിൽപ്പന നടത്തിയതിനു ശ്രീജിത്തി​െൻറ സഹോദരൻ കഴിഞ്ഞമാസം എക്സൈസി​െൻറ പിടിയിലായിരുന്നു. ഇയാളിപ്പോൾ ജയിലിൽ കഴിയുകയാണ്.

പ്രാവച്ചമ്പലം ഭാഗത്തുനിന്നും ഔഷധി ഭവനിൽ വിഷ്ണു(29), പെരിങ്ങമല ഭാഗത്തുനിന്നും നെല്ലിവിള പുന്നവിള വീട്ടിൽ മുഹമ്മദ്‌ ആദിൽ(28)നെ എം.ഡി.എം.എയുമായി പിടികൂടി. ഇവരിൽ നിന്നും ലഹരി കടത്താൻ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും പിടികൂടി.

ബംഗുളൂരുവിൽ നിന്നും വൻതോതിൽ രാസവസ്തുക്കൾ കൊണ്ടുവന്നു വ്യവസായിക അടിസ്ഥാനത്തിൽ കച്ചവടം നടത്തിവന്നിരുന്ന യുവാക്കളാണിപ്പോൾ പിടിയിലായതെന്ന് എക്സൈസ് പറയുന്നു. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികളാണിവർ. കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ തെളിവ് ശേഖരണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.

രാത്രിയിൽ യുവാക്കൾ ബൈക്കുകളിലും സ്കൂട്ടറുകളിലും കറങ്ങി നടന്നു ഇത്തരത്തിലുള്ള ലഹരി കച്ചവടം നടത്തിവരുന്നത് ശ്രദ്ധയിൽപെട്ടതിനാൽ വരും ദിവസങ്ങളിലും പരിശോധന ശക്തതമാക്കുവാനാണ് തീരുമാനം. എക്സൈസ് ഷാഡോ ടീമി​െൻറ സമയോചിതമായ ഇടപെടലാണ് ഈ വൻ ശൃംഖലയെ പിടികൂടാൻ സഹായകമായത്. പ്രതികളുടെ ദേഹപരിശോധ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഭാഷി​െൻറ സാന്നിധ്യത്തിലാണ് നടത്തിയത്.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെൻറ് ആൻറി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ.ഷിബുവി​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ആർ. രതീഷ്, പ്രിവ​ൻറീവ് ഓഫീസർ സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, പ്രേബോധ്, അക്ഷയ് സുരേഷ്, നന്ദകുമാർ, ആരോമൽരാജൻ, കൃഷ്ണപ്രസാദ് ഡ്രൈവർ അനിൽകുമാർ എന്നിവര​ും സംബന്ധിച്ചു. 

Tags:    
News Summary - In Thiruvananthapuram city Special squad's massive drug hunt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.