വലിയതുറ: പൊതുവഴിയിൽ വഴിയാത്രക്കാരെ ശല്യംചെയ്യുന്നത് ചോദ്യംചെയ്ത യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.
വെട്ടുകാട് തൈവിളാകം വീട്ടിൽ ശ്യാം ജെറോം (26), ബാല നഗറിൽ ജോ കുട്ടൻ എന്ന ബിബിൻ ജോസ് (22) എന്നിവരാണ് അറസ്റ്റിലായത്. ബാലനഗർ വട്ടിസ്വാമി ക്ഷേത്രത്തിന് സമീപം ഇവർ വഴിയാത്രക്കാരെ ശല്യംചെയ്യുന്നത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ബാലനഗർ പുതുവൽ വീട്ടിൽ സൂരജ് ശ്യാമിന് (30) മർദനമേറ്റു.
അറസ്റ്റിലായ പ്രതികൾ നിരവധി അടിപിടി കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുള്ളതായി സംശയിക്കുന്നതായും അവർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായും വലിയതുറ പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ അശോക് കുമാർ, എസ്.ഐ ശരത്ലാൽ, സിവിൽ പോലീസ് ഓഫിസർമാരായ ഷിബി, വരുൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.