സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം; സർക്കാറിൻേറത് പരിസ്ഥിതി സൗഹൃദ വികസന നയം -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധിയിലും രാജ്യത്തി​െൻറ 75ാമത് സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാകയുയർത്തി. ആർഭാടങ്ങൾ ഒഴിവാക്കി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ രാജ്​ഭവനിലും ദേശീയപാതാക ഉയർത്തി. ജില്ലകളിൽ സ്വാതന്ത്ര്യദിന പരേഡിനെ മന്ത്രിമാർ അഭിവാദ്യം ചെയ്​തു. രാഷ്​ട്രീയ പാർട്ടി ഒാഫിസുകളിലും സർക്കാർ ഒാഫിസുകളിലും ദേശീയപതാക ഉയർത്തി.

സെ​ൻട്രൽ സ്​റ്റേഡിയത്തിലെ ചടങ്ങിൽ സായുധ ഘടകങ്ങളായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, കേരള സായുധ പൊലീസ് ഒന്നാം ബറ്റാലിയൻ, കേരള സായുധ പൊലീസ് മൂന്നാം ബറ്റാലിയൻ, കേരള വനിത കമാൻഡോസ്​, തിരുവനന്തപുരം സിറ്റി പൊലീസ്​, എൻ.സി.സി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ), എൻ.സി.സി സീനിയർ വിങ്​ ആർമി (പെൺകുട്ടികൾ) എന്നിവരും പങ്കെടുത്തു. സ്പെഷൽ ആംഡ് പൊലീസ്, കേരള സായുധ ​െപാലീസ് അഞ്ചാം ബറ്റാലിയൻ എന്നീ ബാൻറുകളും ഉണ്ടായിരുന്നു. വ്യോമസേനയുടെ ഹെലികോപ്ടറിൽ പുഷ്പവൃഷ്​ടി നടത്തി. സ്വാതന്ത്ര്യദിനസന്ദേശം നൽകിയശേഷം ക്ഷണിക്കപ്പെട്ട കോവിഡ് പോരാളികളുടെ അടുത്തെത്തി മുഖ്യമന്ത്രി അഭിവാദ്യം അർപ്പിച്ചു.

കേരള സായുധ പൊലീസ് രണ്ടാം ബറ്റാലിയൻ പാലക്കാടി​െൻറ കമാൻഡൻറ് ആർ. ആനന്ദ്​ പരേഡ് നയിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആൻറണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ്‌കുമാർ, ജില്ല കലക്ടർ ഡോ. നവ്ജ്യോത് ഖോസ, സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ തുടങ്ങിയവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ ദേശീയനേതാക്കളുടെ പ്രതിമയിൽ സ്പീക്കർ എം.ബി. രാജേഷ് പുഷ്പാർച്ചന നടത്തി. ജീവനക്കാരുടെ ഗായകസംഘം ദേശഭക്തിഗാനങ്ങൾ ആലപിച്ചു. 

വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതിയെ നിക്ഷേപമായി കാണാൻ ​ശീലിക്കണം. പരിസ്ഥിതി സന്തുലിത ജീവിതം എന്ന കാഴ്​ചപ്പാട്​ സ്വാതന്ത്ര്യത്തി​െൻറ 75ാം വാർഷികത്തിൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തോട്​ അനുബന്ധിച്ച് സെൻട്രൽ സ്​റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്​ രാഷ്​ട്രീയ സുരക്ഷ ഒരുക്കുന്നതുപോലെ പ്രധാനമാണ് ജൈവഘടനയുടെ സംരക്ഷണവും. ഓരോ മനുഷ്യ​െൻറയും ആവശ്യത്തിനുള്ള വിഭവങ്ങൾ പ്രകൃതിയിലുണ്ട്. ദുരാഗ്രഹങ്ങൾ തീർക്കാൻ വിഭവങ്ങൾ ഇല്ല താനും. ഈ കാഴ്ചപ്പാടിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നയം രൂപവത്​കരിക്കണം. പാരിസ്ഥിതികരംഗത്തെ വലിയ പ്രതിസന്ധി കാർബൺ വാതകങ്ങളുടെ പുറന്തള്ളലാ​െണന്നത്​ പരിഗണിച്ചാണ് കാർബൺ പുറന്തള്ളൽ ഏറ്റവും കുറഞ്ഞ സമ്പദ്ഘടന എന്ന ആശയം സംസ്ഥാനം മുന്നോട്ടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുകയും സാമൂഹികവും സാമ്പത്തികവുമായ സമത്വം ഉറപ്പാക്കുകയും ചെയ്യുകയാണ്​ സംസ്ഥാന നിലപാട്​. വൈജ്ഞാനിക സമൂഹമെന്ന നിലയിൽ കൂടിയാണ് വികസനത്തിലേക്ക് മുന്നേറേണ്ടത്. വൈജ്ഞാനിക വിപ്ലവത്തിൽ നിന്ന് ഒരു മനുഷ്യനും പിന്തള്ളപ്പെട്ടു പോകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. സ്‌കൂൾ വിദ്യാഭ്യാസ ഉള്ളടക്കം മെച്ചപ്പെടുത്താനും ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനും ശ്രദ്ധ ഉണ്ടാകും. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുകൊണ്ടുള്ള വികസനമാണ്​ സാധ്യമാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തി​െൻറ 75ാം വർഷം ദേശീയതലത്തിൽ 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യത്തെ അമൃതം എന്ന പദവുമായി ആദ്യമായി ചേർത്തു​െവച്ചത് കുമാരനാശാനാണെന്നത് മലയാളികൾക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Independence Day celebration kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.