തൊടുപുഴ: മടിയിലുറങ്ങിയ ഒരു വയസ്സുകാരിയെ യാത്രക്കിടെ നഷ്ടമായ സംഭവത്തിൽ വഴിത്തിരിവ്. വനപാലകർ രക്ഷകരായെന്ന് പ്രചരിച്ച സംഭവത്തിൽ മുഖ്യറോൾ ഓട്ടോ ഡ്രൈവർക്കായിരുന്നെന്നാണ് വെളിപ്പെടുത്തൽ. മൂന്നാർ പൊലീസ് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ വനപാലകർ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി മൂന്നാമതൊരാളെ കൂടി കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോഡ്രൈവർ രക്ഷകനായത്.
സംഭവസ്ഥലത്ത് ‘പേയ്ഭീതി’(പ്രേതഭീതി)യിൽ വനംവാച്ചർമാർ മാറിനിന്നപ്പോൾ കുഞ്ഞിനെ കോരിയെടുത്ത് ചെക്ക്േപാസ്റ്റിൽ എത്തിച്ച് അണച്ചുപിടിച്ചത് മൂന്നാറിലെ ഓട്ടോ ഡ്രൈവർ കനകരാജാണ്. സംഭവദിവസം വനപാലകൾ പുറത്തുവിട്ടത് ഭാഗീക ദൃശ്യങ്ങളായതാണ് കനകരാജ് കാണാമറയത്താകാൻ ഇടയാക്കിയത്. മനുഷ്യജീവിയെന്ന് തിരിച്ചറിയാതെ പ്രദേശത്ത് ‘പ്രേതശല്യ’മുള്ളത് പറഞ്ഞു ഭയപ്പെട്ട് മാറിനിന്ന വാച്ചർമാർ കനരാജ് കുട്ടിയെ എടുത്തശേഷമാണ് കൂടെ ചേർന്നത്.
കുഞ്ഞിന് വസ്ത്രം ഇല്ലാതിരുന്നതും തല മൊട്ടയടിച്ചതും ഇഴഞ്ഞുവന്നതുമാണ് ഇത് മനുഷ്യജീവിയല്ലെന്നും പ്രേതമാണെന്നും ഭയപ്പെടാൻ വാച്ചർമാരായ ഇടമലക്കുടി നൂറടി കൈലേഷ്, വിശ്വനാഥ് എന്നിവരെ പ്രേരിപ്പിച്ചത്. രാജമലയിൽ ഓട്ടംപോയി തിരികെവന്ന കനകരാജ് വനംവകുപ്പ് ചെക്ക്പോസ്റ്റിൽ ഗേറ്റ് തുറക്കാൻ ഓട്ടോ നിർത്തിയേപ്പാഴാണ് ലൈറ്റിെൻറ വെളിച്ചത്തിൽ ‘അപൂവ ജീവി’യെ കണ്ടത്. ഇതുകണ്ടെങ്കിലും െചന്നുനോക്കാൻ കനകരാജിനെ നിർബന്ധിക്കുകയായിരുന്നു വാച്ചർമാർ.
മുട്ടിലിഴഞ്ഞ് റോഡ് കടന്നുവന്ന കുട്ടി തന്നെ കണ്ടതോടെ ‘അമ്മേ’ വിളിച്ചുകരഞ്ഞതായി കനകരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു. അപ്പോൾതന്നെ കുട്ടിയെ വാരിയെടുത്ത് ചെക്ക്പോസ്റ്റിലെത്തിച്ചു. മുറിവുകൾ തുടച്ച് തോർത്തിൽ െപാതിഞ്ഞ് തണുപ്പകറ്റി. അപ്പോഴേക്കും രണ്ടു കി.മീ അകലെനിന്ന് ഫോറസ്റ്ററും ഗാർഡും പിറകെ വൈൽഡ്ലൈഫ് വാർഡനും എത്തി. മൂന്നാർ എസ്.ഐയും വനിത പൊലീസും വന്നശേഷമാണ് വീട്ടിലേക്ക് പോയതെന്നും കനകരാജ് പറഞ്ഞു.
വനമേഖലയിലൂടെയുള്ള രാത്രി യാത്രക്കിടെ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപെടാതെ ഒരുവയസ്സുകാരി ജീപ്പിൽനിന്ന് തെറിച്ചുവീണ െസപ്റ്റംബർ ഒമ്പതിന് രാത്രിയാണ്. പഴനി ക്ഷേത്രദർശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയുടെ മടിയിൽ ഉറങ്ങിക്കിടന്ന കുഞ്ഞാണ് റോഡിലേക്ക് വീണത്. കുട്ടിയെ നഷ്ടപ്പെട്ടെന്ന് മാതാപിതാക്കളറിയുന്നത് സംഭവസ്ഥലത്തുനിന്ന് 50 കി.മീ അകലെ സ്വന്തം വീട്ടിലെത്തിയ ശേഷമാണ്. നേയമക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കനകരാജിെൻറ ഭാര്യ ഇന്ദിരയാണ്. മക്കൾ: ശരണ്യ, കാർത്തിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.