കോഴിക്കോട്: സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഇരകളായ ഫലസ്തീൻ ജനതക്ക് പതിറ്റാണ്ടുകളായി രാജ്യം നൽകിവരുന്ന പിന്തുണയെ മാനിക്കാതെ കേന്ദ്രസർക്കാർ ഇസ്രായേലുമായി ഉണ്ടാക്കിയ സൗഹൃദ കരാറിൽ പ്രതിഷേധിച്ച് ജൂലൈ 15 മുതൽ ഒരാഴ്ച- ഫലസ്തീൻ െഎക്യദാർഢ്യ വാരമായി ആചരിക്കാൻ െഎ.എൻ.എൽ സംസ്ഥാന പ്രവർത്തകസമിതി തീരുമാനിച്ചു. ജില്ല ആസ്ഥാനങ്ങളിൽ ബഹുജന സംഗമങ്ങൾ സംഘടിപ്പിക്കും.
ജൂലൈ 15 മുതൽ സെപ്റ്റംബർ 15വരെ നാഷനൽ യൂത്ത്ലീഗ് മെംബർഷിപ് കാമ്പയിൽ നടത്താനും തീരുമാനിച്ചു. കോതൂർ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ, എ.പി. അബ്ദുൽ വഹാബ്, കെ.പി. ഇസ്മായിൽ എം.എ. ലത്തീഫ്, എൻ.കെ. അബ്ദുൽ അസീസ്, മൊയ്തീൻകുഞ്ഞി കളാനാട്, വി.പി. കൊച്ചു മുഹമ്മദ്, സി.പി. നാസർകോയ തങ്ങൾ, സി.എച്ച്. മുസ്തഫ, അസീസ് കടപ്പുറം, എ.പി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.