കണ്ണൂർ/ കോതമംഗലം: കോതമംഗലം നെല്ലിക്കുഴിയില്‍ വെടിയേറ്റ് മരിച്ച മാനസയും സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ രഗിലും തമ്മിൽ മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് പൊലീസ് സ്‌റ്റേഷനില്‍ വരെ എത്തുകയുമുണ്ടായി. തന്നെ രഗിൽ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് മാനസ വീട്ടുകാരെ മുെമ്പ അറിയിച്ചിരുന്നു. ഇതേ തുടർന്ന് യുവാവിനെ കണ്ണൂർ ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ച് പൊലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതിെൻറയെല്ലാം പ്രതികാരമായിരിക്കാം കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
വിമുക്ത ഭടൻകൂടിയായ മാനസയുടെ പിതാവ് മാധവൻ കണ്ണൂരിൽ ഹോംഗാർഡായി സേവനം അനുഷ്ഠിക്കുകയാണ്. യുവാവിെൻറ പിതാവ് എം. രഘൂത്തമന് ചെമ്മീൻ ബിസിനസ്സാണ്.
രഗിൽ നാട്ടിൽ ഇൻറീരിയർ ഡിസൈൻ ജോലികൾ ചെയ്തുവരുകയായിരുന്നു. ഇരട്ടക്കൊലയിൽ ഉൾപ്പെട്ടത് കണ്ണൂർ സ്വദേശികളാണെന്നറിഞ്ഞ നാടും ഇവരുടെ ബന്ധുക്കളും അക്ഷരാർഥത്തിൽ ഞെട്ടി. ശാന്തപ്രകൃതക്കാരനായ രഗിൽ ഇത്തരമൊരു കുറ്റകൃത്യം ചെയ്തെന്ന വാർത്ത അവിശ്വസനീയമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പൊതുവെ ഇവരുടെ കുടുംബം ആരുമായും അത്ര ഇടപഴകുന്ന സ്വഭാവക്കാരല്ലെന്നും നാട്ടുകാർ പറയുന്നു. മൂന്നാഴ്ചയിലേറെ മുമ്പ് ഇയാൾ വീട്ടിൽനിന്ന് പോയിരുന്നു.
അതേസമയം, രഗിൽ ഉപയോഗിച്ച തോക്കിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പിസ്റ്റൾ കണ്ണൂരിൽനിന്നാണ് സംഘടിപ്പിച്ചതെന്ന് അഭ്യൂഹവുമുണ്ട്. സിവിലിയൻസിന് ഉപയോഗിക്കാൻ അനുമതി ഇല്ലാത്ത 7.62 എം.എം പിസ്റ്റൾ എങ്ങനെ ലഭിച്ചു എന്നാണ് അന്വേഷിക്കുന്നത്. ഇതിനായി ബാലിസ്റ്റിക് വിദഗ്ധർ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.