തേക്കടി കടുവ സങ്കേതം ഓഫിസിൽ പ്രത്യേക സംഘത്തിന്‍റെ പരിശോധന

കുമളി: പെരിയാർ കടുവ സങ്കേതത്തിൽ വനംവകുപ്പിനുകീഴിലെ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ സംസ്ഥാന ധനവകുപ്പിന്‍റെ പ്രത്യേക സംഘത്തിന്‍റെ പരിശോധന. കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നതായ പരാതിയെ തുടർന്നാണ് വനം മന്ത്രിയുടെ നിർദേശപ്രകാരം പരിശോധന നടത്തുന്നത്.

ജനപങ്കാളിത്ത വനസംരക്ഷണത്തിന്‍റെ ഭാഗമായി 2004 ലാണ് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ രൂപവത്കരിച്ചത്.കടുവ സങ്കേതത്തിന്‍റെ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായിരുന്നു ഇത്.

തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളിൽനിന്ന് വിവിധയിനങ്ങളിൽ ഈടാക്കുന്ന സർചാർ‍ജ്, വിവിധ ഏജൻസികളിൽനിന്ന് ലഭിക്കുന്ന പണം എന്നിവയെല്ലാം ഫൗണ്ടേഷനിലാണെത്തുന്നത്.

Tags:    
News Summary - Inspection by special team at Thekkady Tiger Sanctuary office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.