കോട്ടയം: അന്തർ സംസ്ഥാന സർവിസുകൾ നിയന്ത്രിക്കുന്നതിനൊപ്പം സംസ്ഥാനത്തിനകത്ത ് നിയമവിരുദ്ധ ദീർഘദൂര സർവിസുകൾ നടത്തുന്ന ബസുകൾക്കെതിരെയും നടപടി വേണമെന് ന് കെ.എസ്.ആർ.ടി.സി. മാനദണ്ഡം പാലിക്കാതെ സംസ്ഥാനത്ത് സർവിസ് നടത്തുന്ന സ്വകാര്യ ബ സുകൾക്ക് കോൺട്രാക്ട് കാര്യേജ് പെർമിറ്റ് നൽകുേമ്പാൾ കെ.എസ്.ആർ.ടി.സിയെ പ്രത ികൂലമായി ബാധിക്കരുതെന്നും അനധികൃത സർവിസുകൾ നിർത്തണമെന്നും മാനേജ്മെൻറ് ഗതാഗത വകുപ്പിനു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം നേരേത്ത കെ.എസ്.ആർ.ടി.സി സർക്കാറിനോട് ആവശ്യെപ്പെട്ടങ്കിലും നടപടിയെടുത്തില്ല. കർശന നടപടിയെടുക്കണമെന്നും കോർപറേഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം-കോഴിക്കോട്, കൊച്ചി-കോഴിക്കോട്, മുണ്ടക്കയം-തിരുവനന്തപുരം, കോഴിക്കോട്-തിരുവനന്തപുരം, സുൽത്താൻ ബത്തേരി-തിരുവനന്തപുരം, കൽപ്പറ്റ-തിരുവനന്തപുരം, തൊടുപുഴ-തിരുവനന്തപുരം റൂട്ടുകളിൽ നൂറിലധികം ബസുകൾ നിയമവിരുദ്ധ സർവിസ് നടത്തുന്നുണ്ട്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സർവിസുണ്ട്. ഭൂരിപക്ഷവും കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒപ്പം ഓടുന്നതിനാൽ കോർപറേഷന് പ്രതിദിനം ലക്ഷങ്ങൾ നഷ്ടംവരുത്തുന്നു. മിക്കതും എ.സി ബസുകളാണ്.
മധ്യകേരളത്തിൽനിന്ന് മലബാറിലേക്കുള്ള സർവിസുകളും നിയമവിരുദ്ധമാണ്. സ്വകാര്യ ബസുകളിൽനിന്ന് ഏറ്റെടുത്ത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നുണ്ട്. പുറപ്പെടുന്ന സ്ഥലങ്ങളിൽനിന്ന് മാത്രം യാത്രക്കാരെ കയറ്റാൻ അനുമതിയുള്ള കോൺട്രാക്ട് കാര്യേജ് ബസുകൾ എല്ലാ സ്റ്റോപ്പിലും നിർത്തി യാത്രക്കാരെ കയറ്റുന്നതിനാൽ കെ.എസ്.ആർ.ടി.സി സൂപ്പർ എക്സ്പ്രസ്-ഡീലക്സ് സർവിസുകളും നഷ്ടത്തിലാണ്. ടോമിൻ തച്ചങ്കരി സി.എം.ഡിയായിരിക്കെ ഇത്തരം സർവിസുകൾക്ക് നിയന്ത്രണം വേണമെന്ന് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തച്ചങ്കരി ട്രാൻസ്പോർട്ട് കമീഷണറായിരിക്കെ നടപടിക്കൊരുങ്ങിയപ്പോൾ വിവിധതലങ്ങളിൽ എതിർപ്പും നേരിടേണ്ടിവന്നു. ഉന്നതതലങ്ങളിൽ പിടിയുള്ളവരുടേതാണ് ഇത്തരം ബസുകളിേലറെയും. ഇവയിൽ റിസർവേഷൻ സൗകര്യവുമുണ്ട്.
ഒരുദിവസം തന്നെ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്താൽ ടിക്കറ്റിൽ ഇളവുമുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ബോഡി നിർമിച്ചുനൽകുന്ന കമ്പനിക്കുപോലും ഇത്തരം സർവിസുണ്ട്. ഇൗ സ്വകാര്യലോബിയെ ഗതാഗത വകുപ്പും തൊടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.