ഇടുക്കി: ഇടുക്കിയിലെ ഏലത്തോട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റു മരിച്ചു. ചിറ്റാമ്പാറ ഏലത്തോട്ടത്തിലെ തൊഴിലാളിയാണ് മരിച്ചത്. സംഭവത്തിൽ എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തോട്ടം ഉടമ ഒളിവിലാണ്. തോട്ടം ഉടമയുടെ പേരിൽ ലൈസൻസുള്ള തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെ അബദ്ധത്തിൽ വെടിവെച്ചതാണെന്ന് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.