വിധി; അന്വേഷണം ശരിയായ ദിശയിലെന്നതിന്‍റെ തെളിവ്-ഡി.ജി.പി 

കൊച്ചി:  നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്‍റെ ജാമ്യം തള്ളിയ കോടതി വിധി അന്വേഷണം ശരിയായ ദിശയിലാണ് എന്നതിന്‍റെ തെളിവാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ. ദിലിപിന് എതിരെ പഴുതടച്ച കുറ്റപത്രം സമർപ്പിക്കും. ദിലീപിനെതിരെ തെളിവുകൾ ഇനിയും ലഭിക്കാനുണ്ടെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. 

ദി​ലീ​പി​​ന് ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷ ഹൈകോടതി തള്ളുന്നത്. കേസിന്‍റെ അന്വേഷണം നിർണായക ഘട്ടത്തിലാണ് ഈ സമയത്ത് ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ ദി​ലീ​പി​​​െൻറ പ​ങ്ക്​ വ്യ​ക്ത​മാ​ക്കു​ന്ന കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ മു​ദ്ര​വെ​ച്ച ക​വ​റി​ൽ കോടതിയിൽ സ​മ​ർ​പ്പി​ച്ചിരുന്നു. 
 

Tags:    
News Summary - Investigation is right path says DGP Loknath Behra on Actress attack case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.