കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിനെതിരായ തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. എസ്.പി.സി പ്രാണ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ അനുവദിച്ചത്. കേസിലെ അഞ്ചാംപ്രതിയാണ് ആശ.
സ്ഥാപനവുമായി തനിക്ക് ബന്ധമില്ലെന്നും അതിനാൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ആശ ശരത് ഹരജി നൽകിയത്. ഫ്രീ യുവർ മൈൻഡ് സർവിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രാണ ഇൻസൈറ്റ് എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിലേക്ക് നൃത്തം അടങ്ങിയ ഉള്ളടക്കം നൽകിയതല്ലാതെ ഒരു ബന്ധവും ഈ സ്ഥാപനവുമായി ഇല്ലെന്നായിരുന്നു ഹരജിയിലെ വാദം. തന്നെ കേസിലേക്ക് വലിച്ചിഴച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.