കോഴിക്കോട്: മുഴുവൻ നേതാക്കളെയും തൃപ്തിപ്പെടുത്തിയുള്ള ഡി.സി.സി പുനഃസംഘടന സാധ്യമല്ലെന്ന് കെ. മുരളീധരൻ. പുനഃസംഘടനയിൽ തർക്കത്തിന് പ്രസക്തിയില്ല. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞാണ് പട്ടിക തയാറാക്കിയത്. ഓണത്തിന് മുമ്പ് കെ.പി.സി.സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ചിരുന്നു. പക്ഷേ, വൈകുന്നതായി കെ. മുരളീധരൻ പറഞ്ഞു.
നിയമസഭയിൽ പങ്കെടുക്കാതെയല്ല എം.എൽ.എമാർ ബിസിനസ് നടത്തേണ്ടതെന്ന് അൻവർ എം.എൽ.എയുടെ വിദേശയാത്ര സംബന്ധിച്ച് മുരളീധരൻ പ്രതികരിച്ചു. ബിസിനസും നടക്കണം എം.എല്‍.എ പണിയും നടക്കണം എന്നുപറയുന്നത് ശരിയല്ലെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് ഗുരുതരപ്രശ്‌നമാണ്.
താന്‍ ജനങ്ങളുടെ ദാസനല്ല, ജനങ്ങള്‍ തെൻറ ദാസന്മാരാണ് എന്നാണ് ചിന്തയെങ്കില്‍ ശക്തമായ തിരിച്ചടി സമൂഹത്തില്‍നിന്നുണ്ടാവും. പത്രക്കാർക്കെതിരെ മോശമായ ഭാഷയില്‍ സംസാരിച്ച എം.എല്‍.എക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും അദ്ദേഹത്തെകൊണ്ട് മാപ്പ് പറയിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.