തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന, ഗാർഹിക പീഡന കേസുകളിൽ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വനിത കമീഷന്റെ അന്താരാഷ്ട്ര വനിത ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ 18,900 കേസുകളാണ് 2023ൽ രജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞ വർഷം ഇത് 17,000 ആയി. എന്നാലും ഏറെ പുരോഗമിച്ച നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ ഇപ്പോഴും നടക്കുന്നുവെന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങളിൽ 36 ശതമാനം പദ്ധതികൾ സ്ത്രീകളുടേതാണ്. സ്ത്രീകളുടെ സ്വയംപര്യാപ്തത ഉറപ്പുവരുത്താൻ സഹായകമാകുന്ന വിധത്തിൽ വനിത വികസന കോർപറേഷൻ വഴി കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒന്നരലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.