ഇത് പോലുള്ളവർ 'ഡോ.' തൂക്കി ഇട്ട് നടക്കുമ്പോൾ ഒരു വിഷമം; ശങ്ക പങ്കുവെച്ച്​ ഒരു ഡോക്​ടർ

കണ്ണൂർ: യൂട്യൂബിൽ സ്​ത്രീവിരുദ്ധതയും അശ്ലീലവും പ്രചരിപ്പിച്ചതിന്​ ആക്​ടിവിസ്​റ്റുകൾ പരസ്യമായി കൈകാര്യം ചെയ്​ത വിജയ്​ പി. നായരുടെ 'ഡോക്​ടറേറ്റിനെ' കുറിച്ച്​ ആശങ്ക പങ്കുവെച്ച്​ ഡോക്​ടർ. ഇതുപോലുള്ള എല്ലാ 'മഹാനുഭാവി'കളുടെയും മുന്നിൽ 'ഡോ.' എന്ന് കാണുമ്പോൾ വിഷമം തോന്നുന്നുവെന്നാണ്​ കണ്ണൂർ ജില്ല കോവിഡ്​ സെൻററിൽ നോഡൽ ഓഫിസറായ ഡോ. അജിത്​ കുമാർ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നത്​.

''കുറേ പഠിച്ചു കഷ്ടപ്പെട്ട് തങ്ങൾ നേടിയ ഡോക്​ടർ പദവിയും, ഇത് പോലുള്ള 'മഹാനുഭാവുകൾ' മുന്നിൽ തൂക്കി ഇട്ട് നടക്കുന്ന 'ഡോ.'യും ഒരേ ഡോ ആണെന്ന് നാട്ടുകാർ വിചരിക്കുമോ എന്ന ശങ്ക ഉണ്ട്​. വടക്ക് ചാരി നിന്നവനും 'ഡോ', സൈക്കോയും 'ഡോ.'; ഇനിയിപ്പോ ശരിക്കുള്ള 'ഡോ.' ആരാണെന്നെനു മനസ്സിലാകാതെ അടി കിട്ടുമോ ടോ'' എന്നെഴുതിയാണ്​ കുറിപ്പ്​ അവസാനിപ്പിക്കുന്നത്​.

ഡോ. അജിത്​ കുമാറി​െൻറ ഫേസ്​ബുക് പോസ്​റ്റി​െൻറ ​പൂർണ രൂപം:

രണ്ട് സ്ത്രീകൾ ഒരു മാന്യനെ ആക്രമിക്കുന്ന രംഗം ഇന്ന് സമൂഹ മാധ്യമങ്ങളിൽ കാണാനിടയായി. പ്രസ്‌തുത മാന്യ​െൻറ പ്രതികരണം കണ്ടപ്പോൾ തന്നെ അദ്ദേഹം പകൽ സമയങ്ങളിൽ മാന്യനായി നടക്കുന്ന, സമൂഹ മാധ്യമങ്ങളിൽ തികഞ്ഞ പോരാളിയായ, ഒരു പ്രത്യേക തരം വസ്ത്രത്തി​െൻറ കേരളത്തിലെ ബ്രാൻഡ് അംബാസഡർ കൂടി ആണെന്ന് തോന്നുന്നു...


ത​െൻറ ഉപജീവിതത്തിനായി ആ വസ്ത്രം വിറ്റു പോകാൻ ടിയാൻ ഇറക്കിയ ഒരു വിഡിയോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഒരു ഉളുപ്പുമില്ലാതെ കോപ്പിലെ മാപ്പ് ചോദിക്കുന്ന പുരുഷു ഒരു വീരനാണെന്നു തെളിയിച്ചു. വീഡിയോ എടുക്കുന്നുണ്ടെന്ന് മനസിലാക്കി കൂടുതൽ കൂടുതൽ കുണ്ഠിതപ്പെടുന്ന മുഖം....


ഏതായാലും ഒരു കാര്യം തെറ്റായി പോയി. അയാളെ ചീത്ത വിളിച്ചതും തള്ളിയതും ഷൂട്ട് ചെയ്ത രീതി ശരിയായില്ല. ക്ലാരിറ്റി കുറവായിരുന്നു. കുറച്ചു കൂടി നല്ല ആംഗിളിൽ പിടിച്ചിരുന്നെങ്കിൽ വീഡിയോ നല്ല രീതിയിൽ കാണാമായിരുന്നു.


എന്തായാലും പട്ടാപകൽ വെട്ടി കൊല്ലുന്നതും, പീഡിപ്പിച്ചു കൊല്ലുന്നതും ഒന്നും വാർത്ത ആയില്ലെങ്കിലും പ്രസ്തുത സൈക്കോ...ജിസ്‌റ്റിന് രണ്ടെണ്ണം കിട്ടിയപ്പോ പലരുടെയും തിളക്കണ ചോര ഞരമ്പുകളിൽ കണ്ടു... ഈ വിഷയത്തിൽ അനുയോജ്യമായ വിധി ചരിത്രതിൽ ബഹുബലി അണ്ണൻ വിധിച്ചതായി എ.ഡി രണ്ടാം പാദത്തിൽ കണ്ടിരുന്നു. അദ്ദേഹത്തിന് അന്നത്തെ സുപ്രീം കോടതി ജഡ്ജി ശിവഗാമി ശിക്ഷ വിധിക്കുകയുണ്ടായെങ്കിലും അണ്ണനാണ് ശരിയെന്ന് കാലം തെളിയിച്ചു...


ഒരു കാര്യത്തിൽ മാത്രമേ നമുക്കു ദണ്ണമുള്ളൂ. എല്ലാ മഹാനുഭാവികളുടെയും മുന്നിൽ ഡോ: എന്ന് കാണുമ്പോൾ ഒരു വിഷമം. കുറേ പഠിച്ചു കഷ്ടപ്പെട്ട് കിട്ടുന്ന സാധനം വെച്ചു കഷ്ടി ജീവിച്ചുപോകുമ്പോൾ, ഇത് പോലെ പല മഹാനുഭാവുകളും 'ഡോ.'യും മുന്നിൽ തൂക്കി ഇട്ട് നടക്കുന്നത്​ കാണുമ്പോൾ, എല്ലാരുടെ മുന്നിലും തൂങ്ങുന്ന ഡോ ഒരേ ഡോ ആണെന്ന് വിചരിക്കുമൊ എന്ന് ആലോചിക്കുമ്പോ ഒരു ശങ്ക.... വടക്ക് ചാരി നിന്നവനും ഡോ, സൈക്കോ യും ഡോ. ഇനിയിപ്പോ ശരിക്കുള്ള ഡോ ആരാണെന്നെനു മനസ്സിലാകാതെ അടി കിട്ടുമോ ടോ...


Dr Ajithkumar C

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.