പ്രിയങ്കയുടെ പ്രസ്​താവന അസ്ഥാനത്ത്​; കോൺഗ്രസ്​ നേതൃത്വവുമായി ചർച്ചചെയ്യും -മുസ്​ലിംലീഗ്​

കോഴിക്കോട്​: രാമക്ഷേത്രത്തിന്​ ആശംസ​ നേർന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്​താവന അസ്ഥാനത്താണെന്ന്​ മുസ്​ലിം ലീഗ്​. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന്​ ഇല്ലെന്നും നിലപാട്​ മ​ുമ്പ്​ വ്യക്തമാക്കിയതാ​െണന്നും മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കൂടുതൽ അഭിപ്രായപ്രകടനം നടത്തി പുതിയ ചർച്ച തുറക്കുന്നില്ല. ക്ഷേത്ര നിർമാണം ട്രസ്​റ്റ്​ നിർവഹിക്ക​ട്ടെ എന്ന സി.പി.എം നിലപാടും ചർച്ച ചെയ്യേണ്ടിവരും. ഇപ്പോഴുള്ള പ്രശ്​നം പ്രിയങ്കയുടെ പ്രസ്​താവന മാത്രമാണ്​. അതിനോടുള്ള വിയോജിപ്പ്​ വ്യക്തമായിത്തന്നെ പറയുന്നു. വിഷയം കോൺഗ്രസ്​ നേതൃത്വവുമായി ചർച്ച ചെയ്യുന്നുണ്ട്​ -പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്​താവിച്ചു.

മുസ്​ലിംലീഗ്​ എക്കാലവും സ്വീകരിച്ച നിലപാട്​ കോടതിവിധി അംഗീകരിക്കുക എന്നതാണ്​. രാജ്യത്ത്​ വീണ്ടും ഈ വിഷയം ഉയർത്തിക്കൊണ്ടുവന്ന്​ വിവാദം ഉണ്ടാക്കുന്നതിനോട്​ മുസ്​ലിം ലീഗിന്​ താൽപര്യമില്ല. കോടതി വിധിയോടുകൂടി ഇത്​ ഒരു അടഞ്ഞ അധ്യായമായി. വീണ്ടും ചർച്ചചെയ്ത്​ വർഗീയ വിഭജനമുണ്ടാക്കാൻ ലീഗ്​ ആഗ്രഹിക്കുന്നില്ല - ഇ.ടി മുഹമ്മദ്​ ബഷീർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.