മലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി കെ.എൻ.എ ഖാദറിനെ പ്രഖ്യാപിച്ചു. പാണക്കാട്ട് മുസ്ലീംലീഗിന്റെ ഉന്നതാധികാരസമിതി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ് യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് കെ.എൻ.എ ഖാദറിനെ തന്നെ തീരുമാനിക്കുകയായിരുന്നു. യു.എ ലത്തീഫ് സ്ഥാനാർത്ഥിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് പാണക്കാട് തങ്ങൾ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
യു.എ ലത്തീഫ് കെ.എന്‍.എ ഖാദറിന് പകരം ജില്ലാ ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ ലത്തീഫിന് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം അധികചുമതലയായാണ് നല്‍കുന്നതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലത്തീഫിനെ ഇന്ന് പാണക്കാട്ടേക്ക് വിളിപ്പിച്ചതോടെ അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ലീഗ് പാർലമെന്ററി ബോർഡ് കെ.എൻ.എ. ഖാദറിന്റെ പേരാണ് നിർദ്ദേശിച്ചത്. 2011ൽ വള്ളിക്കുന്നിൽനിന്നു മത്സരിച്ചു ജയിച്ച അദ്ദേഹത്തിനു കഴിഞ്ഞതവണ സീറ്റ് നൽകിയില്ല.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൻ.എ. ഖാദറിനു നറുക്കു വീണത്. സ്ഥാനാർഥിയാവാൻ മജീദിെൻറയും ഖാദറിെൻറയും പേരുകളാണ് തുടക്കത്തിൽ സജീവമായിരുന്നത്. ഫിറോസിന് വേണ്ടി യൂത്ത് ലീഗും പിടിമുറുക്കി. മജീദ് ഒരു വേളയിലും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഖാദറിന് സാധ്യതയേറിയിരുന്നു. എന്നാൽ, ഇതിനിടക്കാണ് യു.എ. ലത്തീഫിനെ സമവായ സ്ഥാനാർഥിയാക്കാനുള്ള ശ്രമം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.