മലപ്പുറം: ബാബരി മസ്ജിദ് കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തിൽ പാണക്കാട്ട് ചേർന്ന മു സ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും പോഷകസംഘടന ഭാരവാഹികളുടെയും യ ോഗത്തിൽ ഓൾ ഇന്ത്യ മജ്്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡൻറ് അസദുദ്ദീൻ ഉവൈസിക്കും സി.പി.എമ്മിനും രൂക്ഷവിമർശനം. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മുസ്ലിം സമുദായ വികാരം മുതലെടുക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്ന് നേതാക്കൾ ചർച്ചയിൽ പറഞ്ഞു. അത്തരം സമീപനം ലീഗിന് സ്വീകരിക്കാനാകില്ലെന്നും വിശദമായി പഠിച്ച ശേഷം അഭിപ്രായപ്രകടനം നടത്തുക തന്നെയാണ് അഭികാമ്യമെന്നും ഇവർ പറയുന്നു. കേരളത്തിലെ മുസ്ലിം വോട്ടാണ് സി.പി.എം ലക്ഷ്യമിടുന്നത്.
സമൂഹമാധ്യമങ്ങളിലടക്കം അവരുടെ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ഇതിനായാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള നിയമപോരാട്ടങ്ങളിലൊന്നും സി.പി.എം കൂടെ നിൽക്കാറില്ല. വൈകാരികമായ അഭിപ്രായപ്രകടനങ്ങൾ നടത്തി വോട്ട് പിടിക്കുക മാത്രമാണ് ലക്ഷ്യം. ഉത്തരേന്ത്യയിൽ അസദുദ്ദീൻ ഉവൈസി സ്വീകരിക്കുന്നതും സമാന സമീപനമാണ്. ഇത് അംഗീകരിക്കാൻ ലീഗിന് കഴിയില്ല. അനുവദിച്ച ഭൂമി വേണ്ടെന്ന് വെക്കണമെന്നതടക്കം ഉവൈസിയുടെ അഭിപ്രായങ്ങളോട് യോജിപ്പില്ല. ഇത്തരം സന്ദർഭങ്ങളിൽ വികാരമല്ല വിവേകമാണ് നയിക്കേണ്ടത്.
ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ്, സുന്നി വഖഫ് ബോർഡ് തുടങ്ങിയവരുമായി വിശദമായി കാര്യങ്ങൾ ചർച്ച ചെയ്യും. ഭരണഘടന ബെഞ്ച് വിധിക്കെതിരെ തുടർനീക്കങ്ങൾ ഫലം കാണാനിടയില്ലെന്ന് ചില നേതാക്കൾ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ അവിടുത്തെ കാര്യങ്ങൾ വിശദീകരിച്ചു. പ്രതികൂലവിധി വന്നിട്ടും അനിഷ്ട സംഭവങ്ങളുണ്ടായില്ലെന്നത് എടുത്തുപറയേണ്ടതാണെന്ന് ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.