കൽപറ്റ: കേവലമൊരു പഴമെന്നതിൽനിന്ന് കേരളത്തിെൻറ ഒൗദ്യോഗിക പഴമായി ചക്ക ഇന്ന് മാറുേമ്പാൾ ഏറെ പ്രതീക്ഷയിലാണ് വയനാട്. നെല്ലും കാപ്പിയും കമുകും കുരുമുളകുമടങ്ങുന്ന വയനാടിെൻറ തനത് കാർഷികമേഖല തിരിച്ചടികളിൽ ഉഴലുേമ്പാൾ കർഷകർക്ക് പുതിയ പ്രതീക്ഷകൾ നൽകുകയാണ് ചക്ക.
സംസ്ഥാനത്ത് ഏറ്റവുമധികം ചക്ക വിളയുന്ന ജില്ലകളിലൊന്നായ വയനാട്ടിൽ ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾ വൻതോതിലുണ്ട്. ദേശീയ തലത്തിൽതന്നെ ശ്രദ്ധേയമായ ചക്കമഹോത്സവം ഉൾപ്പെടെ സംഘടിപ്പിച്ച അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രവും ചക്കയെ സംസ്ഥാനത്തിെൻറ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനെ പ്രത്യാശകളോടെയാണ് കാണുന്നത്. ചക്കക്ക് ഒൗദ്യോഗിക പരിവേഷം ലഭിക്കുന്നതിന് ഏറെ മുേമ്പ, ഇതിെൻറ സ്വീകാര്യത വർധിപ്പിക്കാനും കൂടുതൽ വിപണികൾ കണ്ടെത്താനുമടക്കമുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച കാർഷിക ഗവേഷണ കേന്ദ്രം ലോകത്തെ വിവിധ ഇനം പ്ലാവുകൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക തോട്ടത്തിനും അമ്പലവയലിൽ രൂപം നൽകി. ‘‘ലോകത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുപതോളം ഇനം ചക്ക അമ്പലവയലിൽ കൃഷിചെയ്യുന്നുണ്ട്.
ഇവയിൽ പലതും കായ്ച്ചുതുടങ്ങി. ചക്ക കൃഷിചെയ്യുന്നതിലും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിലും കർഷകരുടെയും സംരംഭകരുടെയും താൽപര്യം ഏറെ വർധിച്ചിട്ടുണ്ട്. ചക്കയിൽ കൂടുതൽ ഗവേഷണം നടത്താനും കർഷകർക്ക് താൽപര്യമുള്ള ഇനങ്ങൾ കൂടുതൽ ഉൽപാദിപ്പിക്കാനും ശ്രദ്ധചെലുത്തുണ്ട്’’ -അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ േഡാ. പി. രാജേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പിെൻറയും കേരള കാർഷിക സർവകലാശാലയുെടയും സഹകരണത്തോടെയാണ് ചക്കയുടെ ജനിതക ശേഖരം ഒരുക്കിയത്. അടിസ്ഥാന സൗകര്യങ്ങൾ നേരത്തേ വികസിപ്പിച്ചെടുത്ത സാഹചര്യത്തിൽ, ചക്കയുടെ ഭാവിയിലെ ആസ്ഥാന ഗവേഷണ കേന്ദ്രമായി അമ്പലവയൽ കാർഷിക കേന്ദ്രം മാറിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.