തിരുവനന്തപുരം: ചക്കയെ സംസ്ഥാനത്തിെൻറ ഒൗദ്യോഗിക പഴമായി പ്രഖ്യാപിച്ചു. നിയമസഭയിൽ കൃഷി വകുപ്പിെൻറ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയവെ മന്ത്രി വി.എസ്. സുനിൽകുമാറാണ് പ്രഖ്യാപനം നടത്തിയത്.
ചക്കയിൽനിന്നും ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളിൽനിന്നുമായി 30,000 കോടിയുടെ വരുമാനമുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 30 കോടിക്കും 60 കോടിക്കുമിടയിൽ ചക്ക ഉൽപാദിപ്പിക്കപ്പെടുെന്നന്നാണ് ഏകേദശ കണക്ക്. ഒരിടത്തുപോലും തോട്ടമായി കൃഷി ചെയ്തല്ല ചക്ക ഉൽപാദിപ്പിക്കുന്നത്. വീട്ടുപറമ്പിൽ വളരുന്ന പ്ലാവിൽനിന്ന് ലഭിക്കുന്ന ചക്ക ജൈവികവും സ്വാഭാവികവുമായ ഫലമാണ്. ഒരുതരത്തിലുള്ള കീടനാശിനിയും ഉപയോഗിക്കുന്നില്ലെന്നത് ചക്കയുടെ പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു.
നേന്ത്രപ്പഴം, തേൻ എന്നിവയുടെ ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി തൃശൂരിൽ അഗ്രോ പാർക്ക് ആരംഭിക്കും. 79 പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കും. പഞ്ചായത്ത് വിഹിതം കൂടി ചേർത്ത് 97 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഇതിൽ 20 ലക്ഷം രൂപ നാളികേരത്തിെൻറ മൂല്യവർധിത ഉൽപന്നങ്ങൾക്കായി നീക്കിവെക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.