മാവേലിക്കര ബിഷപ്പ് ഹൗസിൽ രൂപത അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ജമാഅത്തെ ഇസ്‌ലാമി അസി. അമീർ പി. മുജീബ് റഹ്മാനുമായി കൂടിക്കാഴ്ച നടത്തുന്നു

സൗഹൃദ സന്ദേശവുമായി ജമാഅത്തെ ഇസ്‌ലാമി അസി. അമീർ ബിഷപ്പ് ഹൗസിലെത്തി

കായംകുളം: സൗഹൃദ സന്ദേശവുമായി ജമാഅത്തെ ഇസ്​ലാമി അസി. അമീർ ബിഷപ്പ് ഹൗസ് സന്ദർശിച്ചു. അസി. അമീർ പി. മുജീബ് റഹ്മാനാണ് മാവേലിക്കര രൂപത ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ സന്ദർശിച്ചത്.

സൗഹൃദങ്ങൾ നഷ്​ടമാകുന്ന പുതിയ കാലത്ത് ബന്ധങ്ങൾ നിലനിർത്തുന്നതിന്‍റെ പ്രസക്തിയായിരുന്നു ഇരുവരുടെയും ചർച്ചാവിഷയം. 'ഇസ്​ലാം ആശയ സംവാദത്തിന്‍റെ സൗഹൃദ നാളുകൾ' എന്ന സന്ദേശത്തിൽ നടക്കുന്ന ക്യാമ്പയി​െൻറ ഭാഗമായിട്ടായിരുന്നു സന്ദർശനം. ആശയങ്ങളുടെ പരസ്പര കൈമാറ്റത്തിലൂടെ ഊർജസ്വലമായ സംവാദങ്ങൾ സാധ്യമാകണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

സൗഹൃദ സന്ദർശനങ്ങൾ വർധിപ്പിക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിയുമെന്നും ആശയ കൈമാറ്റങ്ങളും ഇതിന് സഹായകമാകുമെന്നും നാടിന്‍റെ ക്ഷേമത്തിനും പുരോഗതിക്കും തടസമാകുന്ന തരത്തിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും ഇരുവരുംആഹ്വാനം ചെയ്​തു.

ജില്ലാ പ്രസിഡൻറ്​ ഹക്കീം പാണാവള്ളി, സമിതി അംഗങ്ങളായ ഡോ. ഒ. ബഷീർ, വൈ. ഇർഷാദ്, യു. ഷൈജു, ഏരിയ ഭാരവാഹികളായ എ. നാസർ, ഒ. അബ്ദുല്ലക്കുട്ടി എന്നിവരാണ് സൗഹൃദ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Jamaat-e-Islami leader visits Bishop's House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.