നിലമ്പൂർ/എടക്കര: കവളപ്പാറ ദുരന്തത്തിനിരയായ ജവാൻ വിഷ്ണുവിന് നാടിെൻറ ബിഗ് സല്യ ൂട്ട്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ വിഷ്ണുവടക്കം അദ്ദേഹത്തിെൻറ കുടും ബത്തിലെ ഏഴ് പേരുടെ ജീവനാണ് നഷ്ടമായത്. ദുരന്തത്തിന് ഒരാഴ്ച മുമ്പാണ് സൈനിക ഉദ്യോഗസ്ഥനായ വിഷ്ണു (28) നാട്ടിലെത്തിയത്. അച്ഛൻ സൂത്രത്തിൽ വിജയൻ, അമ്മ വിശ്വേശ്വരി, വലിയച്ഛൻ നാരായണൻ, വലിയമ്മ അനിത, സഹോദരി ഭവ്യ എന്നിവരെല്ലാം ദുരന്തത്തിനിരയായി. മാതാപിതാക്കളുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. സഹോദരി ജിഷ്ണക്കായി തിരച്ചിൽ തുടരുകയാണ്.
വീടിന് 15 മീറ്റർമാറി താഴെ മണ്ണിൽപുതഞ്ഞുകിടന്ന വിഷ്ണുവിെൻറ മൃതദേഹം ശനിയാഴ്ചയാണ് കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ പത്തോടെ ഭൂദാനം എ.എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. സഹോദരൻ ജിഷ്ണു മൃതദേഹത്തിൽ വീണ് കരയുന്നത് നൊമ്പരക്കാഴ്ചയായി. ആശ്വസിപ്പിക്കാനെത്തിയവരും വിതുമ്പലടക്കാൻ പാടുപെട്ടു. മന്ത്രി ജി. സുധാകരൻ, പി.വി. അൻവർ എം.എൽ.എ, ജില്ല കലക്ടർ ജാഫർ മലിക്, എസ്.പി യു. അബ്ദുൽ കരീം, ഐ.ജി എസ്. സുരേന്ദ്രൻ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ഇബ്രാഹിം ഖലീൽ ബുഖാരി തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സിലെ സ്റ്റേഷന് കമാന്ഡൻറിന് വേണ്ടി ക്യാപ്റ്റന്‍ കെ. മുഹമ്മദിെൻറ നേതൃത്വത്തിലെത്തിയ 18 അംഗ സംഘം ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.