കൊച്ചി: യുവ നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ നാല് പേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. നടനും സംവിധായകനുമായ ലാലിെൻറ മകൻ ജീൻപോൾ ലാൽ, യുവ നടൻ ശ്രീനാഥ് ഭാസി, ഹണീ ബീ -2 സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി.ഡയറക്ടർ അനിരുദ്ധൻ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
ജീൻപോൾ അടക്കമുള്ളവർക്കെതിരെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തേ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തുടർന്ന് സത്യവാങ്മൂലം സമർപ്പിച്ചത് യുവ നടി തന്നെയാണോ എന്ന് പരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനായി ഇന്നലെ വരെ നാലുപേരെയും അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. തുടർന്നാണ് ഇന്നലെ കോടതി കേസ് വിധി പറയാൻ മാറ്റിയത്. അതേസമയം, കേസ് ഒത്തുതീർപ്പാക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ ഒത്തുതീർപ്പാകാം. എന്നാൽ, ക്രിമിനൽ കുറ്റമായ അശ്ലീല സംഭാഷണം, ഒരാളുടെ ശരീരം മറ്റൊരാളുടെതെന്ന രീതിയിൽ കാണിച്ച സിനിമയിലെ ബോഡി ഡബ്ളിങ് എന്നിവ ഒത്തുതീർപ്പാക്കാനാവില്ല. ഇൗ സാഹചര്യത്തിൽ ഇവർക്കെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.