പാലാ: കേരള കോൺഗ്രസ് എം. സ്വതന്ത്രനായി നാമനിർദേശപത്രിക നല്‍കിയ ജോസഫ് കണ്ടത്തിൽ സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിൻവലിക്കും. നാമനിർദേശപത്രിക പിൻവലിക്കണമെന്ന പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ ജോസഫിെൻറ നിർദേശത്തെ തുടർന്നാണ് തീരുമാനം. പി.ജെ ജോസഫ് ഫോണിലൂടെ വിളിച്ച് പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടതായി ജോസഫ് കണ്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
സൂക്ഷ്മ പരിശോധനയില്‍ രണ്ടില ചിഹ്നം യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് നല്‍കുന്നതിനെ എതിര്‍ക്കും. അത് പി.ജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാനായ പാര്‍ട്ടിയുടേതാണെന്ന വാദമാണ് ഉന്നയിക്കുക. ഇന്ന് 10 മണിക്കാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.
വിമതസ്ഥാനാര്‍ഥി നീക്കവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയതോടെ യു.ഡി.എഫ്.നേതൃത്വത്തിെൻറ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിന്‍വലിക്കണമെന്ന് ജോസഫ് കണ്ടത്തിലിന് പി.ജെ.ജോസഫ് നിര്‍ദേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.