ഓമശ്ശേരി(കോഴിക്കോട് ): ഓമശ്ശേരിയിലെ ജ്വല്ലറിയിൽ മൂന്നംഗ ഉത്തരേന്ത്യൻ സംഘം തോക്കുചൂണ്ടി കവർച്ച നടത്തി. ആകെ പന്ത്രണ്ടര പവൻ തൂക്കം വരുന്ന 14 സ്വർണവള സംഘം കവർന്നു. സംഘത്തിലുൾെപ്പട്ട ഒരാളെ ജീവനക്കാർ പിടികൂടി പൊലീസിലേൽപ ിച്ചു. രണ്ടുപേർ കടന്നുകളഞ്ഞു. മുക്കം റോഡിലെ ഷാദി ഗോൾഡിൽ ശനിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം.
ജീവനക്കാർ കടയടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയായിരുന്നു മൂന്നംഗ സംഘം തോക്കും കത്തിയുമായി കടക്കകത്തേക്ക് കയറിയത്. മുഖം തുണികൊണ്ട് മറച്ച് കൈയുറ ധരിച്ച സംഘം പണവും സ്വർണവും ആവശ്യപ്പെട്ടു. മുന്നിലുണ്ടായിരുന്ന സ്വർണവളകൾ സംഘം എടുത്തു സഞ്ചിയിലിട്ടു. എതിർത്ത ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ജീവനക്കാരുമായുള്ള മൽപിടിത്തത്തിനിടയിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മൂന്നാമത്തെയാളെ ജീവനക്കാർ ഷട്ടർ താഴ്ത്തി ബലമായി കീഴ്പ്പെടുത്തി.
കൊള്ളസംഘവുമായുള്ള മൽപിടിത്തത്തിനിടയിൽ ജീവനക്കാരായ മനു, ഷാജു എന്നിവർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ മുറിവു പറ്റിയതിനെ തുടർന്നുണ്ടായ രക്തപ്പാടുകൾ ജ്വല്ലറി നിലത്തുണ്ട്. കൊടുവള്ളിയിൽ നിന്നെത്തിയ പൊലീസ് പിടികൂടിയ മോഷ്ടാവിനെ വൈദ്യപരിശോധനക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. നടുവണ്ണൂരിലെ ടി.കെ. ജാബിറാണ് ജ്വല്ലറി ഉടമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.