കെ-ഫോൺ വീടുകളിലേക്ക്; പ്രതിദിനം 1.5 ജി.ബി ഡേറ്റ

തിരുവനന്തപുരം: കെ-ഫോണിലൂടെ ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ ഇന്‍റർനെറ്റ് സേവനം വീടുകളിലെത്തും.

ഒരു നിയോജക മണ്ഡലത്തിലെ 500 കുടുംബങ്ങൾക്ക് വീതം ആകെ 70,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇന്‍റർനെറ്റ് കണക്ഷൻ നൽകുക. സംസ്ഥാനത്താകെ ലക്ഷ്യമിടുന്നത് 20 ലക്ഷം കുടുംബങ്ങളെയാണ്. സെക്കൻഡിൽ 10 മുതൽ 15 വരെ എം.ബി വേഗത്തിൽ പ്രതിദിനം 1.5 ജി.ബി ഡേറ്റയാണ് നൽകുക. പ്രാദേശിക ഇന്‍റർനെറ്റ് സേവനദാതാക്കളെയാണ് ഇതിനായി ആശ്രയിക്കുന്നത്. മൂന്ന് വർഷം സേവനപരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്.

ടെൻഡറിലൂടെ ജില്ല അടിസ്ഥാനത്തിൽ സേവനദാതാക്കളെ കണ്ടെത്തും. നടപടിക്രമങ്ങൾ ഈ മാസം പകുതിയോടെ പൂർത്തിയാകും. തദ്ദേശസ്ഥാപനങ്ങളിൽനിന്നാണ് ഗുണഭോക്താക്കളുടെ പട്ടിക ശേഖരിക്കുക. ഇത് ടെൻഡറിലൂടെ തെരഞ്ഞെടുക്കുന്ന പ്രാദേശിക കേബിൾ ഓപറേറ്റർമാർക്ക് കൈമാറും. കെ-ഫോൺ ജോലികൾ 70 ശതമാനം വരെ പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - K-phone to homes; 1.5 GB of data per day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.