കോഴിക്കോട്: കെ റെയില്‍ സംബന്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ഡിജിറ്റല്‍ ഹാന്റ് ബുക്ക് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായി പ്രകാശനം ചെയ്തു. പ്രതിപക്ഷ സംഘടനകള്‍ ആദ്യം മുതലേയുയര്‍ത്തിയ വസ്തുതാപരമായ വിമര്‍ശനങ്ങള്‍ ശരിയായിരുന്നു എന്ന് നേരത്തെ ഹൈകോടതി ഉത്തരവിലൂടെയും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലൂടെയും ബോധ്യമായിരിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും പറഞ്ഞു.
എന്നാല്‍ ജനപക്ഷത്ത് നിന്ന് കെ റെയില്‍ പദ്ധതിയുടെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുകയും ഇരകളോടൊപ്പം ചേര്‍ന്ന് സമരം നയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ക്കെതിരെ കേസെടുത്തും സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി വ്യാപകമായ രീതിയില്‍ അപവാദ പ്രചാരണം നടത്താനുമാണ് സി.പി.എം ശ്രമിച്ചത്. കെ റെയില്‍ സംബന്ധമായ സി.പി.എമ്മിന്റെ പൊള്ളത്തരങ്ങളും വസ്തുതകളും ഹാന്റ് ബൂക്കിലൂടെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വെളിച്ചത്തുകൊണ്ടുവരികയാണെന്ന് നേതാക്കള്‍ പറഞ്ഞു.
കാസര്‍കോട് നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ല പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സെക്രട്ടറി റഫീഖ് കേളോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.