സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനം ആചരിക്കുമെന്ന് കെ. സുധാകരൻ

കണ്ണൂർ: സജി ചെറിയാന്‍റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സി.പി.എം മാത്രം തീരുമാനിച്ചാൽ പോരെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. സജി ചെറിയാന്‍റെ മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യു.ഡി.എഫ് അംഗീകരിക്കില്ല. സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി കെ.പി.സി.സി ആചരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

സജി ചെറിയാൻ എന്തിനാണ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതെന്ന് സി.പി.എം പറയണം. തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രാഥമികമായി സി.പി.എമ്മിന് ഉറപ്പുണ്ടെങ്കിൽ എന്തിനാണ് സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടതെന്നും സുധാകരൻ ചോദിച്ചു.

ഭരണത്തിലിരിക്കുന്ന സി.പി.എം ഏത് കാര്യത്തിലാണ് നീതിപൂർവം പ്രവർത്തിച്ചിട്ടുള്ളത്. എല്ലാത്തിനോടും മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സി.പി.എം തീരുമാനിച്ചു. പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണത്തിൽ പോലും അന്വേഷണം നടത്താൻ തയാറാകുന്നില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

സാമ്പത്തിക രംഗത്തെ അഴിമതിയെ കുറിച്ച് അന്വേഷിക്കേണ്ടെന്ന തീരുമാനിക്കാൻ സി.പി.എമ്മിന് എന്ത് അധികാരമാണുള്ളത്. സി.പി.എമ്മിന് എന്തും ആവാമെന്ന അവസ്ഥയാണ്. അരാജകത്വത്തിന്‍റെ വിളനിലമായി സംസ്ഥാനത്തെ മാറ്റുകയാണ്. സി.പി.എമ്മിന്‍റെ ഇത്തരം പ്രവൃത്തികൾ ജനങ്ങൾ വിലയിരുത്തുമെന്നും സുധാകരൻ പറഞ്ഞു.

മയക്കുമരുന്ന് വിൽക്കുന്നവന് വേണ്ടിയാണോ സർക്കാർ ഭരണം നടത്തുന്നത്. യുവതലമുറയെ എങ്ങോട്ടാണ് സർക്കാർ നയിക്കുന്നത്. നിയമസംവിധാനം നിലനിൽക്കാത്ത സമൂഹത്തിൽ യുവതലമുറ വഴിതെറ്റുമെന്ന കാര്യത്തിൽ തർക്കമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

സ​​ജി ചെ​​റി​​യാ​​ന്‍റെ വി​​വാ​​ദ പ​രാ​മ​ർ​ശം

പ​​ത്ത​​നം​​തി​​ട്ട മ​​ല്ല​​പ്പ​​ള്ളി​​യി​​ൽ സി.​പി.​എം പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​മ്പോ​ഴാ​ണ് മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ന്‍റെ വി​​വാ​​ദ പ​രാ​മ​ർ​ശ​മു​ണ്ടാ​​യ​​ത്. 'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.

Full View

മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്.' എന്നിങ്ങനെയായിരുന്നു സജി ചെറിയാന്‍റെ പരാമർശം. 

Tags:    
News Summary - K Sudhakaran react to Saji Cherian Minister Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.