ഹനുമാന്‍ സേന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുവെന്നത് വ്യാജ പ്രചരണം; നിയമനടപടിയെന്ന് കെ സുധാകരൻ

ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും മറന്നു സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് സിപിഎം നടപ്പാക്കുന്ന സത്യാനന്തര രാഷ്ട്രീയത്തിന്റെ ഹീനമായ തന്ത്രമാണ് ഹനുമാന്‍ സേനയുടെ കണ്‍വന്‍ഷന്‍ ഞാന്‍ ഉദ്ഘാടനം ചെയ്യുന്നതായി കാണിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

'ഇടതു പ്രൊഫൈലുകളാണ് ഇത്തരം നുണ വ്യാപകമായി പ്രചരിപ്പിക്കുന്നത്.അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നു. വിയോജിക്കുന്നവരെ ഏതു വിധേനയും ഇല്ലാതാകുന്ന ഇടതു രാഷ്ട്രീയത്തിന്റെ വേദികളില്‍ കോണ്‍ഗ്രസുകാര്‍ പോകേണ്ടതില്ല എന്ന തീരുമാനം ഇത്തരം തരംതാണ പ്രചാര വേലകള്‍ കൊണ്ടു പിന്‍വലിപ്പിക്കാം എന്നാണ് സിപിഎം കരുതുന്നതെങ്കില്‍ അത് വിഡ്ഢിത്തമാണ്' -സുധാകരൻ പ്രസ്താവനയിൽ ചൂണ്ടികാട്ടി.

സംഘപരിവാറിന്റെ കേരള പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന പിണറായി വിജയന്റെ സംഘത്തില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഈ കുപ്രചരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaran says legal action against fake propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.