മന്ത്രി വി. ശിവൻ കുട്ടിയുടെ 'വി' വാചകമടിയുടേത്, വി. മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന്റെ നിയമസഭ തല്ലിതകർത്ത മന്ത്രി വി. ശിവൻകുട്ടി കേന്ദ്രമന്ത്രി വി. മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ച കേസിൽ നിന്നും തടിയൂരാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവൻകുട്ടിക്ക് മുരളീധരനെ അപമാനിക്കാൻ എന്ത് യോഗ്യതയാണുള്ളത്.

വികസനം എന്നാൽ പിണറായി വിജയനും ശിവൻകുട്ടിക്കും കീശ വീർപ്പിക്കാനുള്ള ഉപാധിയല്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടതുസർക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കുന്നതാണ് വി. മുരളീധരനെതിരെയുള്ള അസഹിഷ്ണുതക്ക് കാരണം. വി. ശിവൻകുട്ടിയുടെ ഇനീഷ്യലിലെ വി വാചകമടിയെന്നാണ്. വാചക കസർത്തും ഗുണ്ടായിസവുമാണ് അദ്ദേഹത്തിന്റെ കൈമുതൽ.

യുക്രെയിനിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് വി. മുരളീധരനായിരുന്നു. കോവിഡ് കാലത്ത് വന്ദേഭാരത് മിഷനിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ സുരക്ഷിതരായി തിരിച്ചെത്തിച്ചതും വിദേശകാര്യ സഹമന്ത്രിയായിരുന്നു.

ഇത്തരം അവസരങ്ങളിലെല്ലാം അനങ്ങാതിരുന്ന കേരള സർക്കാരിലെ മന്ത്രിമാർ വി. മുരളീധരനെതിരെ പറഞ്ഞാൽ ജനം അംഗീകരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - k surendran against minister v sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.