'തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു'; ഉത്തരേന്ത്യയിലെ ചിത്രം പോസ്റ്റ് ചെയ്ത് കെ. സുരേന്ദ്രൻ

തൃശൂർ: തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിൽ നിന്നുള്ള ദൃശ്യമെന്ന പേരിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങളിൽ വിമർശനം നേരിട്ടതിന് പിന്നാലെ പിൻവലിക്കേണ്ടിവന്നു.

'കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ ആവേശത്തോടെ. തൃശൂരിൽ ശ്രീ സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു' എന്നായിരുന്നു സുരേന്ദ്രന്‍റെ പോസ്റ്റ്. ബി.ജെ.പി പതാകയുമേന്തി തെരുവിലൂടെ നടക്കുന്ന മുത്തശ്ശിയുടെയും പെൺകുട്ടിയുടെയും പ്രവർത്തകരുടെയും ചിത്രമാണ് ഇതിനൊപ്പം പങ്കുവെച്ചത്.

തൃശൂരിൽ നിന്നുള്ള ദൃശ്യമല്ലെന്ന് ചിത്രം കണ്ടാൽ ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും. ഇത് ഉത്തരേന്ത്യയിൽ നിന്നുള്ള ദൃശ്യമാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഇതോടെ, സുരേന്ദ്രന്‍റെ പേജിൽ നിന്നും ചിത്രം പിൻവലിക്കുകയായിരുന്നു. 

 

നേരത്തെ, കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്രയിലെ പാട്ടുമായി ബന്ധപ്പെട്ടും ബി.ജെ.പിക്ക് വലിയ നാണക്കേടുണ്ടായിരുന്നു. കേന്ദ്രസർക്കാർ അഴിമതിക്ക് പേരുകേട്ടതാണെന്ന പാട്ട് പദയാത്രയുടെ ലൈവ് ടെലികാസ്റ്റിൽ കേൾപ്പിക്കുകയായിരുന്നു. പാട്ട് തയ്യാറാക്കാൻ ചുമതലപ്പെട്ട പാർട്ടിക്കുള്ളിലെ ഐ.ടി.സെല്ലിലുള്ളവർക്കുണ്ടായ ജാഗ്രതക്കുറവാണിതിന് കാരണമായതെന്നാണ് വിശദീകരണമുണ്ടായത്. 2013ൽ യു.പി.എ സർക്കാറിനെതിരെ തയ്യാറാക്കിയ ഗാനമാണിതെന്നും വിശദീകരണമുണ്ടായിരുന്നു. 

Tags:    
News Summary - K Surendran facebook post fake claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.